പ്രീമിയര്‍ ലീഗിലും ടോനാളിക്കെതിരെ അന്വേഷണം
ന്യൂകാസിൽ യുണൈറ്റഡ് മിഡ്ഫീൽഡർ സാന്ദ്രോ ടൊനാലി പ്രീമിയർ ലീഗ് ക്ലബ്ബിൽ ചേർന്നതിന് ശേഷം വാതുവെപ്പ് നിയമങ്ങൾ ലംഘിച്ചോ എന്ന് ഫുട്ബോൾ അസോസിയേഷൻ (എഫ്എ) അന്വേഷിക്കുന്നു.ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ കഴിഞ്ഞ മാസം 10 മാസത്തെ വിലക്ക് താരത്തിനു നല്കിയിരുന്നു.ഇത് അദ്ദേഹം മിലാനില്‍ കളിക്കുമ്പോള്‍ വാതുവെച്ചതിന് ആണ്.നിലവിലെ അന്വേഷണം പ്രീമിയര്‍ ലീഗില്‍ അദ്ദേഹം തെറ്റ് ചെയ്തുവോ എന്നതില്‍ ആണ്.
ടോനാളിയുടെ പ്രവര്‍ത്തിയെ കുറിച്ച് തങ്ങളും അന്വേഷണം നടത്തുന്നുണ്ട് എന്ന് ടീമിന്റെ കായിക ഡയറക്ടർ ഡാൻ ആഷ്വർത്ത് പറഞ്ഞു.”നമ്മള്‍ എല്ലാവരും മനുഷ്യന്‍മാര്‍ ആണ്.തെറ്റ് ചെയ്യാത്തവര്‍ ആരും തന്നെ ഇല്ല.ഞാന്‍ ഈ ഫീല്‍ഡില്‍ പതിനാറ് വര്‍ഷമായി പ്രവര്‍ത്തിക്കുന്നു.എനിക്കു ഇങ്ങനെ ഒരു കേസിനെ കുറിച്ച് അറിവേ ഇല്ല.ആദ്യമായാണ് ഇങ്ങനെ ഒക്കെ കേള്‍ക്കുന്നത്.എന്നാല്‍ ഞങ്ങളുടെ മികച്ച താരമായ ടോനാളിക്ക് ഇങ്ങനെ സംഭവിച്ചു എന്നത് ഞങ്ങളെ ഏറെ വിഷമത്തില്‍ ആക്കുന്നു.”