EPL 2022 European Football Foot Ball International Football Top News transfer news

വിവാദ ഗോളില്‍ ആഴ്സണലിനെ തോല്‍പ്പിച്ച് ന്യൂ കാസില്‍

November 5, 2023

വിവാദ ഗോളില്‍ ആഴ്സണലിനെ തോല്‍പ്പിച്ച് ന്യൂ കാസില്‍

ന്യൂകാസിൽ യുണൈറ്റഡ് ആഴ്‌സണലിന് ഈ സീസണിലെ ആദ്യ പ്രീമിയർ ലീഗ് തോൽവി സമ്മാനിച്ചു.ഇന്നലെ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ആണ് ആഴ്സണല്‍ ടീമിനെ ന്യൂ കാസില്‍ മറികടന്നത്.64-ാം മിനിറ്റിൽ  ഗോൾകീപ്പർ ഡേവിഡ് രായയെ പരാജയപ്പെടുത്തി ആന്റണി ഗോർഡന്‍ ആണ് വിജയ ഗോള്‍ നേടിയത്.

Newcastle United Hands Arsenal First Premier League Defeat Amid Controversy

 

പന്ത് ബിൽഡ്-അപ്പില്‍ ഓഫ് സൈഡ് ആയോ ഫൌള്‍ ഉണ്ടായോ എന്ന് വാര്‍ വളരെ നേരം പരിശോധിച്ച ശേഷം ആണ് ഗോള്‍ നല്കിയത്.എന്നാല്‍ ഈ വിവാദ ഗോളിനെ പറ്റി ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ഇരു കൂട്ടരും തര്‍ക്കം നടക്കുന്നുണ്ട്.പ്രീമിയർ ലീഗിന് ഇത് തികച്ചും നാണക്കേട് ഉണ്ടാക്കി വെക്കുന്ന തരത്തില്‍ ഉള്ള ഗോള്‍ ആണ് വാര്‍ അനുവദിച്ചത് എന്ന് പിന്നീട് മാധ്യമപ്രവർത്തകരോട് മാനേജര്‍  അർറ്റെറ്റ പറഞ്ഞു.വിജയത്തോടെ മൂന്നു പോയിന്‍റ് നേടി ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള ആഴ്സണല്‍ ആഗ്രഹങ്ങളെ ആണ് ന്യൂ കാസില്‍ തല്ലി കെടുത്തിയത്.

Leave a comment