എല്‍ ക്ലാസിക്കോ ക്ഷീണം മാറ്റാന്‍ ബാഴ്സലോണ
എൽ ക്ലാസിക്കോയിലെ തോൽവിയിൽ നിന്ന് കരകയറാൻ ഉള്ള ശ്രമത്തില്‍ ആണ് ബാഴ്സലോണ.മികച്ച ഫോമില്‍ കളിക്കുന്ന റയല്‍ സോസിദാദിനെതിരെ ആണ് ഇന്ന് കറ്റാലന്‍ ക്ലബ് കളിയ്ക്കാന്‍ പോകുന്നത്.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് സോസിദാദ് സ്റ്റേഡിയം ആയ അനീറ്റയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.
ഇന്നതെ മല്‍സരവും എല്‍ ക്ലാസിക്കോ പോലെ തന്നെ വളരെ കടുപ്പം ആയിരിയ്ക്കും ബാഴ്സലോണക്ക്.സോസിദാദ് സ്റ്റേഡിയം ആയ അനീറ്റയില്‍ ജയം നേടാന്‍ ബാഴ്സലോണ വര്‍ഷങ്ങള്‍ കാത്തിരുന്ന ചരിത്രം ഉണ്ട്.കൂടാതെ സോസിദാദ് ആണെങ്കില്‍ മികച്ച ഫോമിലും കളിക്കുന്നു. ബാഴ്സയുടെ തൊട്ട് താഴെ പോയിന്‍റ് ടേബിളില്‍ ഉള്ള അവര്‍ അഞ്ചാം സ്ഥാനത്ത് ആണ്. പരിക്കില്‍ നിന്ന് മുക്തി നേടി റോബർട്ട് ലെവൻഡോവ്‌സ്‌കി, റാഫിൻഹ, പെഡ്രി, ജൂൾസ് കൗണ്ടെ എന്നിവര്‍ തിരികെ എത്തുമ്പോള്‍ ഫ്രെങ്കിക്ക് ഇപ്പോഴും പൂര്‍ണ ഫിറ്റ്നസ് കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല.