പ്രീമിയര്‍ ലീഗില്‍ ഇന്ന് – ബ്രൈട്ടന്‍,വൂള്‍വ്സ് ടീമുകള്‍ മാറ്റുരക്കുന്നു
പ്രീമിയര്‍ ലീഗില്‍ ഇന്ന് ഫോമില്‍ എത്താന്‍ പാടുപ്പെടുന്ന വൂള്‍വ്സ് അവസാന സ്ഥാനക്കാര്‍ ആയ ഷെഫീല്‍ഡ് യുണൈറ്റഡിനെ നേരിടാന്‍ ഒരുങ്ങുന്നു.ഈ സീസണിലെ തങ്ങളുടെ ആദ്യ പ്രീമിയർ ലീഗ് വിജയം ഇപ്പോഴും അവകാശപ്പെടാൻ ഷെഫീല്‍ഡിന് കഴിഞ്ഞിട്ടില്ല.വൂള്‍വ്സ് ആണെങ്കില്‍ സ്ഥിരത നിലനിര്‍ത്താന്‍ പാടുപ്പെടുകയാണ്.പന്ത്രണ്ടാം സ്ഥാനത്താണ് അവര്‍ ഇപ്പോള്‍.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ഷെഫീല്‍ഡിന്‍റെ ഹോമായ ബ്രമാൽ ലെയ്നില്‍ വെച്ചാണ് മല്‍സരം.
കഴിഞ്ഞ സീസണിലെ പ്രീമിയര്‍ ലീഗ് കറുത്ത കുതിരകള്‍ ആയിരുന്ന ബ്രൈട്ടന് അടി തെറ്റുന്ന കാഴ്ചയാണ് ഈ വര്‍ഷം നമ്മള്‍ കണ്ടത്.കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ ഒരു ജയം പോലും നേടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.ഇന്ന് നടക്കുന്ന ലീഗ് മല്‍സരത്തില്‍ ബ്രൈട്ടന്‍ നേരിടാന്‍ പോകുന്നത് പ്രീമിയര്‍ ലീഗ് പട്ടികയിലെ പതിനഞ്ചാം സ്ഥാനത്തുള്ള ഏവര്‍ട്ടനെ ആണ്.മോശം രീതിയില്‍ തുടങ്ങി എങ്കിലും ഇപ്പോള്‍ ഏവര്‍ട്ടന്‍ ഫോമിലേക്ക് പതിയെ തിരിച്ചു വരുന്ന ലക്ഷങ്ങള്‍ കാണിക്കുന്നുണ്ട്.ബ്രൈട്ടനെ പോലൊരു ടീമിനെ കണികള്‍ക്ക് മുന്നില്‍ തോല്‍പ്പിക്കാന്‍ ആയാല്‍ അത് ഈ ഏവര്‍ട്ടന്‍ ടീമിന് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുത് തന്നെ ആയിരിയ്ക്കും.