ഈഎഫ്എല്‍ കപ്പ് എക്സിറ്റ് ക്ഷീണം മാറ്റാന്‍ ആഴ്സണല്‍
ഇന്ന് പല മല്‍സരങ്ങളും നടക്കുന്നുണ്ട് എങ്കിലും പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്സണലും ന്യൂ കാസില്‍ യുണൈറ്റഡും തമ്മില്‍ നടക്കാന്‍ പോകുന്നത് ആണ് മികച്ച മല്‍സരം.മാഞ്ചസ്റ്റർ യുണൈറ്റഡിനെ 3-0 എന്ന സ്‌കോറിന് അടിയറവ് പറയിപ്പിച്ച് ന്യൂ കാസില്‍ ഈഎഫ്എല്‍ കപ്പില്‍ ക്വാര്‍ട്ടറില്‍ എത്തിയപ്പോള്‍ ആഴ്സണല്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെ 3-1 നു തോല്‍വി നേരിട്ടു.
ഇരു ടീമുകളും അവരുടെ മികച്ച ഫോമില്‍ ആണ് മല്‍സരത്തില്‍ പ്രവേശിക്കാന്‍ പോകുന്നത്.സോളിഡ് ഡിഫന്‍സ് ഉള്ള ന്യൂ കാസിലിനെ ഫ്ലൂയിഡ് അറ്റാക്ക് ഉള്ള ആഴ്സണല്‍ എങ്ങനെ നേരിടും എന്നത് ആവേശത്തോടെ നോക്കി കാണുകയാണ് ആരാധകര്‍.ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ആണ് കിക്കോഫ്.കഴിഞ്ഞ മല്‍സരത്തില്‍ ആദ്യ ഇലവനില്‍ ഉണ്ടാകതിരുന്ന ഒഡെഗാർഡ്, ബുക്കായോ സാക്ക, ഗബ്രിയേൽ മാർട്ടിനെല്ലി, ഡെക്ലാൻ റൈസ്, വില്യം സാലിബ എന്നിവർ ഇന്ന് തിരിച്ചെത്തും.പരിക്ക് മൂലം തോമസ് പാർട്ടിയും ഗബ്രിയേൽ ജീസസും കളിച്ചേക്കില്ല.