സിറ്റിയെ എത്തിഹാദില്‍ പോയി മുട്ടാന്‍ ബോണ്‍മൌത്ത്
തങ്ങളുടെ പ്രബലമായ ഡെർബി വിജയത്തിന് ശേഷം മാഞ്ചസ്റ്റർ സിറ്റി ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് ബോൺമൗത്തിനെ സ്വാഗതം ചെയ്യുന്നു.തുടര്‍ച്ചയായ തോല്‍വികള്‍ സിറ്റിയെ വേട്ടയാടി എങ്കിലും ഡെര്‍ബി വിജയവും മറ്റും ടീം കാമ്പിലെ സാഹചര്യം ഒന്നു തണുപ്പിച്ചിട്ടുണ്ട്.ഇന്ന് ജയം നേടാന്‍ ആയാല്‍ താല്‍കാലികം ആയെങ്കിലും ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ സിറ്റിക്ക് കഴിയും.അതിനാല്‍ ബോണ്‍മൌത്തിനെതിരെ എല്ലാ മേഘലയിലും മികവ് പുലര്‍ത്തി കൊണ്ടുള്ള വിജയം നേടാനുള്ള ലക്ഷ്യത്തില്‍ ആണ് സിറ്റി.
പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ നാല് തോല്‍വി നേരിട്ട് നട്ടം തിരിഞ്ഞു നിന്ന ബോണ്‍മൌത്തിന് ആശ്വാസം നല്കി കൊണ്ട് കഴിഞ്ഞ മല്‍സരത്തില്‍ ബെന്‍ളിയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞു.ലീഗിലെ ആദ്യ ജയം നേടിയ അവര്‍ റിലഗേഷന്‍ സോണ്‍ ഭീഷണിയില്‍ നിന്നും കരകയറിയിരിക്കുന്നു.കരുത്തര്‍ ആയ സിറ്റിയുടെ ചടുലന്‍ നീക്കങ്ങള്‍ ബോണ്‍മൌത്ത് എങ്ങനെ നേരിടും എന്നതിനെ വെച്ചിരിക്കും ഇന്നതെ മല്‍സരഫലം.