ഫ്ലുമിനെൻസ് മിഡ്ഫീൽഡർ ആന്ദ്രെയുമായി ലിവർപൂൾ വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചു
ഫ്ലുമിനെൻസ് മിഡ്ഫീൽഡർ ആന്ദ്രെ ലിവർപൂളിലേക്ക് മാറുന്നതിന് മുന്നോടിയായി വ്യക്തിപരമായ നിബന്ധനകൾ ക്ലബുമായി അംഗീകരിച്ചതായി റിപ്പോര്‍ട്ട്.22-കാരനുമായി ഈ ലിവര്‍പ്പൂള്‍ ടീം കുറച്ചു കാലമായി ബന്ധപ്പെടാന്‍ തുടങ്ങിയിട്ട്.കഴിഞ്ഞ സമ്മറില്‍ റെഡ്സ് സമര്‍പ്പിച്ച 25 മില്യൺ പൗണ്ട് ബിഡ് പരാജയം ആയിരുന്നു.താരത്തിനെ ബ്രസീലിയന്‍ ക്ലബ് പോവാന്‍ അനുവദിച്ചില്ല.കോപ്പ ലിബർട്ടഡോർസ് ട്രോഫി ലക്ഷ്യം ഇട്ടുള്ള ഒരു നീക്കം ആയിരുന്നു അത്.
എന്നിരുന്നാലും താരത്തിനു വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ യൂറോപ്പില്‍ പോകാന്‍ അതിയായ ആഗ്രഹം ഉണ്ട്.ഓഫറുമായി ആഴ്സണല്‍ രംഗത്ത് എത്തിയിരുന്നു എങ്കിലും താരത്തിന്‍റെ സമ്മതം നേടി എടുക്കുന്നതില്‍ ലിവര്‍പൂള്‍ വിജയം നേടി.ലിവർപൂൾ ഇതുവരെ ഫ്ലുമിനെൻസുമായി ഒരു കരാർ അംഗീകരിച്ചിട്ടില്ല.അതിനാല്‍ ആഴ്സണൽ താരത്തിനു വേണ്ടി ഒരുപക്ഷേ ഇനിയും ശ്രമം നടത്താന്‍ സാധ്യതയുണ്ട് എങ്കിലും താരത്തിന്‍റെ ചോയിസ് ആയ ലിവര്‍പൂളുമായി കൈകോര്‍ക്കാന്‍ ആണ് ക്ലബിന്‍റെ ഇപ്പോഴത്തെ തീരുമാനം.