” ഏത് നിമിഷവും കളിയുടെ ഗതി മാറ്റാന്‍ കഴിവുള്ള താരങ്ങള്‍ മുംബൈക്കുണ്ട് ” – ഡെസ് ബക്കിംഗ്ഹാം
വ്യാഴാഴ്ച മുംബൈയിലെ മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്‌സിക്കെതിരെ ആവേശകരമായ തിരിച്ചുവരവ് നടത്തിയ മുംബൈ സിറ്റി എഫ്‌സി ഹെഡ് കോച്ച് ഡെസ് ബക്കിംഗ്ഹാം തന്റെ ടീമിന്റെ പ്രതികരണ ശേഷിയിലും നിശ്ചയദാർഢ്യത്തിലും അഭിമാനിക്കുന്നതായി വെളിപ്പെടുത്തി.80 മിനുറ്റ് വരെ ഒറ്റ ഗോളിന് പിന്നില്‍ നിന്ന മുംബൈ ഒരു മിനുറ്റ് വിത്യാസത്തില്‍ രണ്ടു ഗോള്‍ നേടി.
ലീഗില്‍ മൂന്നാം ജയം നേടിയ മുംബൈ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി.കൂടുതൽ സംഘടിതവും ഒതുക്കമുള്ളതായും കാണപ്പെട്ട പഞ്ചാബ് പ്രതിരോധത്തിനെ മറികടന്നു എന്നത് ടീമിന്‍റെ ഏറ്റവും വലിയ നേട്ടമായി കോച്ച് കാണുന്നു.”ഞങ്ങളുടെ കളി ഇനിയും ഏറെ മാറേണ്ടത്ത് ഉണ്ട്.എന്നാല്‍ ഏത് നിമിഷത്തിലും കളിയുടെ ഗതി മാറ്റാന്‍ ഉള്ള താരങ്ങള്‍ ഞങ്ങളുടെ പക്ഷത്തു ഉണ്ട് എന്നത് സത്യം ആണ്.പകുതി സമയത്തിന് ശേഷം താരങ്ങള്‍ എതിരാളികളെ നേരിട്ട രീതിയില്‍ നിന്നു അത് വ്യക്തം ആണ്.”അദ്ദേഹം കൂട്ടിച്ചേർത്തു.