ഐപിഎൽ 2024: റൊമാരിയോ ഷെപ്പേർഡ് ലഖ്‌നൗ സൂപ്പർ ജയന്റ്സിൽ നിന്ന് മുംബൈ ഇന്ത്യൻസിലേക്ക് മാറി
ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ വെള്ളിയാഴ്ച മുംബൈ ഇന്ത്യൻസിലേക്ക് കൊടുത്തു.50 ലക്ഷം രൂപയ്ക്ക് ഷെപ്പേർഡിന്റെ വ്യാപാരം ഇരു ടീമുകളും നടത്തിയതായി ഐപിഎൽ പ്രഖ്യാപ്പിച്ചു. എൽഎസ്ജിയെയും സൺറൈസേഴ്സ് ഹൈദരാബാദിനെയും പ്രതിനിധീകരിച്ച് കളിച്ച താരം വെറും 4 ഐപിഎൽ മത്സരങ്ങളില്‍ മാത്രമേ മുഖം കാണിച്ചിട്ടുള്ളൂ.
ഇന്ത്യന്‍ ലീഗില്‍ താരം 138.1 സ്ട്രൈക്ക് റേറ്റിൽ 19.3 ശരാശരിയിൽ 58 റൺസ് നേടിയിട്ടുണ്ട്.ഇത് കൂടാതെ പന്തില്‍ 10.88 എന്ന ഇക്കോണമിയിൽ അദ്ദേഹം 3 വിക്കറ്റുകൾ എടുത്തിട്ടുണ്ട്.ടി20യിൽ മൊത്തത്തിൽ 31 മത്സരങ്ങൾ കളിച്ച ഷെപ്പേർഡ് 37.6 ശരാശരിയിലും 153.6 സ്ട്രൈക്ക് റേറ്റിലും 301 റൺസ് നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ബൗളിംഗ് സ്ഥിതിവിവരക്കണക്കിലേക്ക് വരുമ്പോൾ താരം 31 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ മാസം ഫ്രാഞ്ചൈസിയുടെ ബൗളിംഗ് കോച്ചായി പ്രഖ്യാപിച്ച എംഐയുടെ പുതിയ ബൗളിംഗ് കോച്ചായ ലസിത് മലിംഗയുടെ കീഴിൽ കരിയര്‍ വളര്‍ത്താനുള്ള ലക്ഷ്യത്തില്‍ ആണ് റൊമാരിയോ ഷെപ്പേർഡ്.ഒമ്പത് വർഷം ടീമിനൊപ്പം തുടര്‍ന്ന ന്യൂസിലൻഡ് പേസർ ഷെയ്ൻ ബോണ്ടിന്റെ പകരം ആയാണ് മലിംഗ വരുന്നത്.