” കോഹ്ലിയുടെ ബാറ്റിങ് പാടവം അപാരം , ലോകത്തിലെ ഒന്നാം നമ്പര്‍ താരം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ “
ഇന്നലത്തെ മല്‍സരത്തില്‍ 49-ാം ഏകദിന സെഞ്ച്വറി നഷ്ടമായി എങ്കിലും വിരാട്ട് കോഹ്ലിയുടെ പ്രകടനം പാകിസ്ഥാൻ ഇതിഹാസം വസീം അക്രത്തെ ഏറെ ആകര്‍ഷിച്ചു.ലോകകപ്പില്‍ പണ്ഡിറ്റായി പ്രവർത്തിക്കുന്ന അക്രം, കോഹ്‌ലിയെ ‘ലോകത്തിലെ ഏറ്റവും മികച്ച താരം ‘ എന്ന് വിശേഷിപ്പിച്ചു, സച്ചിൻ ടെണ്ടുൽക്കറുടെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ എന്ന റെക്കോർഡ് തകർക്കാൻ പോകുന്നതും കോഹ്ലി ആയിരിയ്ക്കും എന്നും അദ്ദേഹം പറഞ്ഞു.
“ഇന്നിങ്സിന്റെ രണ്ടാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് ഇന്ത്യക്ക് നഷ്ട്ടം ആയി.വിരാട് 11 ബൗണ്ടറികളുടെ സഹായത്തോടെ 88 റൺസെടുത്തു.അദ്ദേഹത്തിന്റെ പ്രകടനത്തിലെ മികവ് അത് തെളിഞ്ഞു കാണുന്നുണ്ട്.വിക്കറ്റുകൾ വീഴുമ്പോൾ അവർ ഒരു ഓവറിൽ അഞ്ച്, നാല് ഓവറിൽ സ്കോർ ചെയ്തുകൊണ്ടിരുന്നു.എന്നാല്‍ കൂട്ടുകെട്ട് ക്ലച് പിടിച്ചതോടെ കോഹ്ലിയുടെ കളി മാറി.ഇതാണ് ഇപ്പോഴത്തെ മികച്ച ക്രിക്കറ്ററുടെ പ്രകടനം എന്ന് ഞാന്‍ മനസിലാക്കി.ബാറ്റ് കൊണ്ട് ടച്ചില്‍ ആയാല്‍ അദ്ദേഹം ഏത് ബോളമാരെയും ഒരേ പോലെ ആണ് നേരിടുന്നത് “എ-സ്‌പോർട്‌സിൽ നടന്ന പരിപാടിയില്‍ അക്രം പറഞ്ഞു