” പ്രീമിയര്‍ ലീഗ് കിരീടം നേടാന്‍ സാധ്യത ടോട്ടന്‍ഹാമിന് ആണ് ” – മൈക്കല്‍ ആര്‍റ്റെറ്റ
സീസണിൽ ഇതുവരെ തോൽവിയറിയാത്ത ടോട്ടൻഹാം ആണ് ടോട്ടൻഹാം ആണ് പ്രീമിയർ ലീഗ് കിരീടം നേടാന്‍ ഫേവറിറ്റ്സ് എന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മൈക്കല്‍ ആര്‍റ്റെറ്റ.ആഴ്സണലിനെയും മാഞ്ചസ്റ്റർ സിറ്റിയെയും മറികടന്ന് 26 പോയിന്റുകൾ നേടിയ സ്പർസ് ആണ് പ്രീമിയര്‍ ലീഗിലെ ലീഡര്‍മാര്‍.
ടോട്ടന്‍ഹാം ആഴ്സണലിന് വെല്ലുവിളി ആകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആര്‍റ്റെറ്റ.”ഒന്നാം സ്ഥാനത്ത് പ്രീമിയര്‍ ലീഗില്‍ അവര്‍ ഉണ്ട് എന്നത് അവരുടെ നിലവാരത്തെ ആണ് വെളിപ്പെടുത്തുന്നത്.അത്രയും ദൂരം അവര്‍ എത്തിയത് കഠിനമായ പ്രയത്നത്തില്‍ തന്നെ ആണ് എന്നു ഞാനും വിശ്വസിക്കുന്നു.അതിനാല്‍ ലീഗിലെ കിരീടം നേടാനുള്ള ഫേവറിറ്റ്സ് അവര്‍ തന്നെ ആണ്.അവര്‍ക്ക് അതിനുള്ള സ്ക്വാഡ് ഡെപ്തും ബുദ്ധിമാനായ മാനേജറും ഉണ്ട്.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പ്രീമിയര്‍ ലീഗിലെ ടീമുകള്‍ക്ക് വന്ന മാറ്റം അപാരം ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.” ഇതായിരുന്നു സ്പാനിഷ് മിഡ്ഫീല്‍ഡറുടെ വാക്കുകള്‍.