” ഈ യുണൈറ്റഡ് ടീമിന് പോരാട്ട വീര്യം തീരെ ഇല്ല ” – നാനി
ടീമിന് പോരാട്ടവീര്യമില്ലെന്നും ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ മാതൃക പിന്തുടരാനും മഞ്ചസ്റ്റര്‍ താരങ്ങളോട് ആവശ്യപ്പെട്ട് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ നാനി.ഓൾഡ് ട്രാഫോർഡിൽ ഏഴു വർഷത്തിനിടെ 36-കാരൻ 12 ട്രോഫികൾ നേടിയിരുന്നു.2015 ല്‍ ആണ് അദ്ദേഹം ക്ലബിനോട് വിട പറഞ്ഞത്.ഇപ്പോഴത്തെ ടീമിലെ താരങ്ങള്‍ എല്ലാവരും മികച്ച കളിക്കാര്‍ ആണ് എന്നാല്‍ പിച്ചില്‍ കടുത്ത മാനസിക പിരിമുറുക്കം ലഭിക്കുമ്പോള്‍ അവര്‍ക്ക് കളിയ്ക്കാന്‍ അറിയുന്നില്ല എന്നും നാനി പറഞ്ഞു.
“ഞങ്ങള്‍ ഉണ്ടായിരുന്ന സമയത്ത് ടീം മൂന്നു നാല് ഗോളിന് പിന്നില്‍ നില്‍ക്കുകയാണ് എങ്കിലും എതിരാളിക്ക് നേരെ അറ്റാക്ക് ചെയ്യാനുള്ള മനസികാവസ്ഥ ടീമിന് ഉണ്ടായിരുന്നു.പ്രതിഭയില്‍ അല്ല കാര്യം.പ്രശ്നങ്ങള്‍ വരുമ്പോള്‍ അത് കൈകാര്യം ചെയ്യാന്‍ ഈ താരങ്ങള്‍ പഠിക്കണം.”നാനി പോർച്ചുഗീസ് പോഡ്‌കാസ്റ്റ് ആയ ” പാര 1 ” ല്‍ പറഞ്ഞു.മുന്‍ യുണൈറ്റഡ് താരങ്ങള്‍ ആയ ഗാരി നെവില്ലെയും റോയ് കീനും മഞ്ചസ്റ്റര്‍ താരങ്ങള്‍ക്ക് നേരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു.