EPL 2022 European Football Foot Ball International Football Top News transfer news

ലൂയിസ് ഡയാസിന്റെ പിതാവിനെ മോചിപ്പിക്കുമെന്ന് ഗറില്ലകൾ വെളിപ്പെടുത്തി

November 3, 2023

ലൂയിസ് ഡയാസിന്റെ പിതാവിനെ മോചിപ്പിക്കുമെന്ന് ഗറില്ലകൾ വെളിപ്പെടുത്തി

ലിവർപൂൾ താരം ലൂയിസ് ഡയസിന്റെ പിതാവിനെ  തട്ടിക്കൊണ്ടുപോയി ദിവസങ്ങൾക്ക് ശേഷം സംഘം മോചിപ്പിക്കുമെന്ന് കൊളംബിയയിലെ നാഷണൽ ലിബറേഷൻ ആർമി (ഇഎൽഎൻ) ഗറില്ലകളുടെ പ്രതിനിധി പറഞ്ഞിരിക്കുന്നു.റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത  റിപ്പോർട്ട് ചെയ്തത്.കൊളംബിയ ദേശീയ ടീമിന്റെ ഫോർവേഡിന്റെ പിതാവിനെ വാരാന്ത്യത്തിൽ തട്ടിക്കൊണ്ടുപോയതിന് ഇഎൽഎൻ ആണ് എന്ന് കൊളംബിയ സർക്കാർ വ്യാഴാഴ്ച പറഞ്ഞു.ഡയസിന്റെ പിതാവിനെ “എത്രയും വേഗം” മോചിപ്പിക്കും എന്ന് വീഡിയോയിലൂടെ പറഞ്ഞത് പ്രതിനിധി ജുവാൻ കാർലോസ് കുല്ലർ ആണ്.

Footballer Díaz's father 'kidnapped by rebels' - BBC News

ലിവർപൂളിലെ ഡിയാസിന്റെ മാതാപിതാക്കളെ രണ്ട് പേരെയും ശനിയാഴ്ച ചെറുപട്ടണമായ ബരാങ്കസിലെ ഗ്യാസ് സ്റ്റേഷനിൽ നിന്ന് മോട്ടോർ സൈക്കിളിലെത്തിയ ആയുധധാരികൾ തട്ടിക്കൊണ്ടുപോയിരുന്നു.വെനസ്വേലയുമായുള്ള കൊളംബിയ അതിർത്തിക്കടുത്തുള്ള ഒരു നഗരത്തില്‍ വെച്ച് റോഡ് ബ്ലോക്കുകൾ സ്ഥാപിച്ച പോലീസ് ഫുട്ബോൾ കളിക്കാരന്റെ അമ്മ സിലിനിസ് മറുലാൻഡയെ മണിക്കൂറുകൾക്കുള്ളിൽ രക്ഷപ്പെടുത്തി.അപ്പോഴും പിതാവിന്‍റെ കാര്യത്തില്‍ ഒരു തരത്തില്‍ ഉള്ള അറിവും ലഭിച്ചിരുന്നില്ല.എന്നാല്‍ അദ്ദേഹത്തിന്റെ വീണ്ടെടുക്കലിന് വേണ്ടി പ്രത്യേക സേനയെ നിയമിക്കാന്‍ വരെ കൊളംബിയ തയ്യാര്‍ ആയി.മാതാപിതാക്കളുടെ തിരോധാനം മൂലം  നോട്ടിങ്ഹാമിനെതിരെ നടന്ന മല്‍സരത്തില്‍  ഡയാസ് കളിച്ചിരുന്നില്ല.

Leave a comment