ആഴ്‌സണലിന്റെ ചാർലി പാറ്റിനോയ്‌ക്കായി നീക്കം നടത്താന്‍ എസി മിലാൻ
ആഴ്സണൽ മിഡ്ഫീൽഡർ ചാർലി പാറ്റിനോയെ ഭാവി ട്രാൻസ്ഫർ ടാര്‍ഗെറ്റ് ആയി എസി മിലാന്‍ കാണുന്നതായി റിപ്പോര്‍ട്ട്.താരം നിലവിൽ ചാമ്പ്യൻഷിപ്പ് സംഘടനയായ സ്വാൻസീ സിറ്റിയിൽ ലോണിലാണ് – അക്കാദമി തലത്തിലെ ശ്രദ്ധേയമായ നിരവധി പ്രദർശനങ്ങൾക്ക് ശേഷം അദ്ദേഹം ആഴ്സണലിന്‍റെ ഭാവി താരം ആയി കണക്കാക്കപ്പെട്ട സമയം ഉണ്ടായിരുന്നു.
2021 ഡിസംബറിൽ, സണ്ടർലാൻഡിനെതിരായ 5-1 നു ഈ എഫ് എല്‍ കപ്പ് വിജയിച്ച അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ താരം സ്കോര്‍ ചെയ്തു.എന്നാല്‍ അതിനു ശേഷം താരത്തിനു കളിയ്ക്കാന്‍ അവസരം ആഴ്സണല്‍ നല്‍കിയില്ല.പാറ്റിനോക്ക് ഇനിയും അവസരം നല്കാന്‍ മാനേജര്‍ ആര്‍റ്റെറ്റക്ക് തീരെ താല്‍പര്യം ഇല്ല.മൈക്കൽ അർട്ടെറ്റയുടെ നിലവിലെ മിഡ്‌ഫീൽഡർമാരെ മറികടന്ന് ആദ്യ ടീമില്‍ ഇടം നേടാനുള്ള സാധ്യത ഇപ്പോള്‍ പാറ്റിനോക്ക് തീരെ ഇല്ല.അതിനാല്‍ ഈ അവസരം മുതല്‍ എടുക്കാനുള്ള തീരുമാനത്തില്‍ ആണ് എസി മിലാന്‍. ഇംഗ്ലിഷ് യുവ മിഡ്ഫീല്‍ഡര്‍ക്ക് വേണ്ടി ആഴ്സണല്‍ ആവശ്യപ്പെടുന്നത് ഏകദേശം 25 മില്യണ്‍ യൂറോ ആണ്.