EPL 2022 European Football Foot Ball International Football Top News transfer news

ഡിഎഫ്എൽ കപ്പിൽ ബയേൺ മ്യൂണിക്കിനെ ഞെട്ടിച്ച് സാർബ്രൂക്കന്‍

November 2, 2023

ഡിഎഫ്എൽ കപ്പിൽ ബയേൺ മ്യൂണിക്കിനെ ഞെട്ടിച്ച് സാർബ്രൂക്കന്‍

ബുണ്ടസ്‌ലിഗ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ മൂന്നാം നിര ടീം ആയ  സാർബ്രൂക്കൻ 2-1ന് തകർത്തു.ആവേശകരമായ ഒരു തിരിച്ചുവരവ് പൂർത്തിയാക്കിയ സാർബ്രൂക്കൻ ഡിഎഫ്ബി പൊക്കാലില്‍ മൂന്നാം റൌണ്ടിലേക്ക് എത്തി.പ്രമുഖ താരങ്ങള്‍ ആയ ഹാരി കെയിന്‍,മുസിയാല,ഗ്നാബ്രി,കോമാന്‍ എന്നിവരെ ഇറക്കാതിരുന്നതിന് കോച്ച് ടൂഷലിന് വലിയ വിമര്‍ശനങ്ങള്‍ ലഭിക്കുന്നുണ്ട്.

പതിനാറാം മിനുട്ടില്‍ വെറ്ററന്‍ താരമായ മുള്ളര്‍ ഒരു മികച്ച ഫിനിഷോടെ 25 യാര്‍ഡ് ഗോള്‍ നേടി.ഈ ഒരു ഗോളിന് ശേഷം അലസമായി കളിച്ചത് ആയിരുന്നു മ്യൂണിക്കിനെ തോല്‍വിയിലേക്ക് തള്ളി ഇട്ടത്.ആവേശകരമായി പോരാടിയ  സാർബ്രൂക്കൻ തങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ എല്ലാം തന്നെ മുതല്‍ എടുത്തു.ആദ്യ പകുതിയുടെ അവസാനത്തില്‍ പാട്രിക് സോന്തൈമറും രണ്ടാം പകുതിയില്‍ കളി തീരാന്‍ ഇരിക്കെ മാർസൽ ഗൗസും ആണ് സാർബ്രൂക്കനു വേണ്ടി സ്കോര്‍ ചെയ്തത്.

Leave a comment