യുണൈറ്റഡിനെ പഞ്ഞിക്കിട്ട് ന്യൂ കാസില്‍ !!!!!
കാരാബോ കപ്പ് നാലാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ന്യൂകാസിൽ യുണൈറ്റഡ് 3-0ന് തോൽപ്പിച്ചു.വമ്പന്‍ പരാജയം നേരിട്ട അവര്‍ക്കെതിരെ സ്വന്തം കാണികള്‍ തന്നെ കൂവി പറഞ്ഞയച്ചത് ക്ലബ് ചരിത്രത്തില്‍ തന്നെ ഏറ്റവും നാണംകെട്ട ഒരു കഥയായി മാറിയേക്കും.നിലവില്‍ മാനേജര്‍ ആയ എറിക് ടെന്‍ ഹാഗ് അതീവ സമ്മര്‍ദത്തില്‍ ആണ് കഴിയുന്നത്.
തുടക്കം മുതല്‍ക്ക് തന്നെ അക്രമിച്ച് കളിച്ച കാസില്‍ ടീം മുപ്പതാം മിനുട്ടില്‍ തന്നെ ലീഡ് നേടി എടുത്തു.മിഗ്വൽ അൽമിറോൺ (28′), ലൂയിസ് ഹാൾ (36′), ജോ വില്ലോക്ക് (60′) എന്നിവരിലൂടെ ആണ് ന്യൂ കാസില്‍ സ്കോര്‍ ചെയ്തത്.വിജയം നേടിയ ന്യൂ കാസില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചെല്‍സിയെ നേരിടും.തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നു എന്ന് മാനേജര്‍ ടെന്‍ ഹാഗ് വെളിപ്പെടുത്തി.മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ അവസാന 15 മത്സരങ്ങളിൽ എട്ടിലും തോറ്റു – 1972 ന് ശേഷമുള്ള അവരുടെ ഏറ്റവും മോശം റിക്കോര്‍ഡ് ആണിത്.