ചെൽസി ഡിഫൻഡർ ട്രെവോ ചലോബ ബൊറൂസിയ ഡോർട്ട്മുണ്ടിന് വാഗ്ദാനം ചെയ്തു ചെല്‍സി
ജനുവരി ട്രാൻസ്ഫർ വിൻഡോയ്ക്ക് മുന്നോടിയായി ചെൽസി ഡിഫൻഡർ ട്രെവോ ചലോബയെ ബുണ്ടസ്ലിഗ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിലേക്ക് വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്.24-കാരൻ തുടയുടെ പരിക്ക് കാരണം ഈ സീസണിൽ മൗറീഷ്യോ പോച്ചെറ്റിനോയുടെ ടീമിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല.അദ്ദേഹം ഇപ്പോഴും മാച്ച് ഫിട്ട്നെസ് വീണ്ടെടുക്കാനുള്ള തിരക്കില്‍ ആണ്.
കഴിഞ്ഞ രണ്ട് സീസണിൽ, ചലോബ ബ്ലൂസിനായി മൊത്തം 63 മത്സരങ്ങൾ കളിച്ചു.ഇത് കൂടാതെ താരം സെന്റർ-ബാക്ക്, ഫുൾ-ബാക്ക് എന്നീ റോളുകളും വൃത്തിക്ക് കൈകാര്യം ചെയ്യും എന്നതും ഒരു മുതല്‍ കൂട്ടാണ്.ബെനോയിറ്റ് ബദിയാഷിൽ, റീസ് ജെയിംസ്, മാലോ ഗസ്റ്റോ, മാർക്ക് കുക്കുറെല്ല, ബെൻ ചിൽവെൽ, ഇയാൻ മാറ്റ്‌സെൻ എന്നിങ്ങനെ പ്രതിരോധ നിരയില്‍ ഒട്ടേറെ ഓപ്ഷന്‍ ഉള്ള ചെല്‍സിക്ക് ചലോബയേ നിലനിര്‍ത്തണം എന്ന ആഗ്രഹം ഇല്ല.മറുവശത്ത് കഴിഞ്ഞ സമ്മരില്‍ ഒരു സെന്‍റര്‍ ബാക്കിനെ സൈന്‍ ചെയ്യാന്‍ കഴിയാതെ പോയ ബോറൂസിയാക്ക് ചലോബയേ പോലൊരു താരത്തിനു വേണ്ടി കാത്തിരിക്കുകയാണ്.കോച്ച് എഡിന്‍ ടെര്‍സിക്കിന് താരത്തിന്‍റെ പ്രൊഫൈലില്‍ വളരെ ഏറെ താല്‍പര്യം ഉണ്ട്.ജനുവരിയില്‍ ആദ്യം ലോണ്‍ ഡീലിലും പിന്നെ കോണ്‍ട്രാക്റ്റ് സ്ഥിരം ആക്കാനുമാണ് ഡോര്‍ട്ടുമുണ്ടിന്റെ തീരുമാനം.