ജമാല്‍ മുസിയാലയെ ആജീവനാന്തം പിടിച്ച് നിര്‍ത്താനുള്ള ആഗ്രഹം വെളിപ്പെടുത്തി ബയേണ്‍ മ്യൂണിക്ക്
ജമാൽ മുസിയാലയുടെ കരാർ നീട്ടാൻ ക്ലബ് സാധ്യമായതെല്ലാം ചെയ്യുമെന്ന് ബയേൺ മ്യൂണിക്ക് സിഇഒ ജാൻ-ക്രിസ്റ്റ്യൻ ഡ്രെസെൻ വെളിപ്പെടുത്തി.ആദ്യ ടീമിൽ അവസരം ലഭിച്ചതുമുതൽ, ക്ലബ്ബിന്റെ ഏറ്റവും വിലപിടിപ്പുള്ള യുവ താരം ആയി അദ്ദേഹം മാറാന്‍ തുടങ്ങി.120 മത്സരങ്ങളിൽ നിന്ന് 35 ഗോളുകളും 26 അസിസ്റ്റുകളും 20-കാരൻ നേടിയിട്ടുണ്ട്, കഴിഞ്ഞ മൂന്ന് ബുണ്ടസ്‌ലിഗ കാമ്പെയ്‌നുകളിലും അദ്ദേഹം മികച്ച പുരോഗതി കൈവരിച്ചു.
ജമാല്‍ വരാനിരിക്കുന്ന സീസണുകളില്‍ തങ്ങളുടെ ഒപ്പം നിന്ന് യൂറോപ്പിലെ വലിയ ട്രോഫികള്‍ നേടണം എന്നാണ് ക്ലബിന്‍റെ ആഗ്രഹം.ജമാല്‍ മുസിയാല ഇപ്പോള്‍ ബയേണിലെ കരിയര്‍ ഏറെ ആസ്വദിക്കുന്നുണ്ട്.താരത്തിന്‍റെ വളര്‍ച്ച മാനേജ്മെന്‍റ് ഏറെ ശ്രദ്ധയോടെ ആണ് നോക്കി കാണുന്നത്.നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രാകാരം മുസിയാലയില്‍ നോട്ടമുള്ള ഏക ക്ലബ് റയല്‍ മാഡ്രിഡ് മാത്രം ആണ്.എന്നാല്‍ താരത്തിന്‍റെ മുന്നിലേക്ക് കരാര്‍ വിപുലീകരണം നല്കാനും ജര്‍മന്‍ ക്ലബ് തയ്യാറായിട്ടില്ല.ഇനി ഒരു പക്ഷേ പോകാന്‍ ആണ് താരം തീരുമാനിക്കുന്നത് എങ്കില്‍ താരത്തിനെ വിറ്റു വലിയ ബജറ്റ് മാറ്റി വെക്കാന്‍ ആണ് മ്യൂണിക്കിന്റെ ഓപ്ഷന്‍ ബി.