ക്ലോപ്പിന്‍റെ റഡാറില്‍ ഇടം നേടി ഡച്ച് ഡിഫൻഡർ ഡെവിൻ റെൻഷ്
ലിവർപൂൾ അയാക്‌സ് ഡിഫൻഡർ ഡെവിൻ റെൻഷിനെ സമീപിക്കാൻ ആലോചിക്കുന്നതായി റിപ്പോർട്ട്.കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഉടനീളം, തന്റെ ഫസ്റ്റ്-ടീം സ്ക്വാഡിലേക്ക് ഒരു പുതിയ ഡിഫൻഡറെ ചേർക്കാൻ യുർഗൻ ക്ലോപ്പ് താൽപ്പര്യപ്പെട്ടിരുന്നു.എന്നാല്‍ ആ നീക്കത്തില്‍ അദ്ദേഹം പരാജയപ്പെട്ടു.അതിനാല്‍ വരാനിരിക്കുന്ന സമ്മര്‍ വിന്‍റോയില്‍ തന്‍റെ ആവശ്യം നിറവേറ്റാന്‍ ഉള്ള ലക്ഷ്യത്തില്‍ ആണ് ക്ലോപ്പ്.
വെറും 20 വയസ്സ് മാത്രമാണെങ്കിലും, അയാക്സ് ടീമിലെ ഏറ്റവും കൂടുതൽ കാലം സേവിച്ച കളിക്കാരിൽ ഒരാളാണ് റെൻഷ്.ഡച്ച് ടീമിന് വേണ്ടി 101 മല്‍സരങ്ങളില്‍ നിന്നും ഏഴ് ഗോളുകളും ആറ് അസിസ്റ്റുകളും താരം നേടുകയും ചെയ്തിട്ടുണ്ട്.ഹോളണ്ട് നാഷണല്‍ ടീമിന് വേണ്ടി ഒരു മല്‍സരം കളിച്ചിട്ടുള്ള താരത്തിന് റൈറ്റ് ബാക്ക് പൊസിഷനിലും സെന്റർ ബാക്കായും കളിക്കാനുള്ള പ്രാപ്തിയുണ്ട്.താരവും അയാക്സും തമ്മില്‍ ഉള്ള കരാര്‍ കാലാവധി ഇനി രണ്ടു വര്‍ഷത്തില്‍ അവസാനിക്കും.