EPL 2022 European Football Foot Ball International Football Top News transfer news

റയൽ മാഡ്രിഡിന്റെ റോഡ്രിഗോ കരാര്‍ നീട്ടാന്‍ ഒരുങ്ങുന്നു

November 1, 2023

റയൽ മാഡ്രിഡിന്റെ റോഡ്രിഗോ കരാര്‍ നീട്ടാന്‍ ഒരുങ്ങുന്നു

റയൽ മാഡ്രിഡ് ഫോർവേഡ് റോഡ്രിഗോ തന്റെ ദീർഘകാല ഭാവി ക്ലബ്ബിനായി സമർപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.വിനീഷ്യസ് ജൂനിയർ ചൊവ്വാഴ്ച ഒരു പുതിയ കരാർ ഒപ്പിട്ടതിന് ശേഷം ലോസ് ബ്ലാങ്കോസ് ഈ ആഴ്ച ഒരു പുതിയ കരാർ വിപുലീകരണം പ്രഖ്യാപിക്കാനുള്ള തീരുമാനത്തില്‍ ആണ്.നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിനീഷ്യസ് 2027 വരെ റയലില്‍ ഉണ്ടാകും.

 

ഇനി റയലിന്‍റെ അടുത്ത ഓപ്ഷന്‍ റോഡ്രിഗോയാണ്.2024-25 സീസണിന്റെ അവസാനത്തിൽ താരത്തിന്‍റെ കരാര്‍ കാലഹരണപ്പെടും.അതിനു ഇനി രണ്ടു വര്‍ഷം കൂടിയേ ഉള്ളൂ.2028 ജൂൺ വരെ സ്പാനിഷ് ടീമിനോട് കടപ്പെടാനുള്ള തീരുമാനത്തില്‍ ആണ് താരം എന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.ഇരു കക്ഷികളും തമ്മിൽ ധാരണയായതോടെ താരത്തിന്റെ പുതിയ കരാർ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.റോഡ്രിഗോയ്ക്ക് റയല്‍ മാഡ്രിഡ് റിലീസ് ക്ലോസ് ആയി നല്കാന്‍ പോകുന്നത് 1 ബില്യണ്‍ മില്യണ്‍ യൂറോ ആണ്.

Leave a comment