വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡുമായി പുതിയ നാല് വർഷത്തെ കരാർ ഒപ്പിട്ടു
വിനീഷ്യസ് ജൂനിയർ പുതിയ നാല് വർഷത്തെ കരാർ ഒപ്പിട്ടതായി റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു, അതനുസരിച്ച് അദ്ദേഹം 027 ജൂൺ വരെ റയല്‍ മാഡ്രിഡില്‍ തുടരും.ബ്രസീൽ ഇന്റർനാഷണൽ താരം 2018 ല്‍ ആണ് ഫ്ലെമെംഗോയിൽ നിന്ന് 18 വയസ്സുള്ളപ്പോള്‍ മാഡ്രിഡിലേക്ക് വന്നത്.മൂന്നു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ഒരു സൂപ്പര്‍സ്റ്റാര്‍ താരം ആയി മാറി.
235 മത്സരങ്ങളിൽ നിന്ന് 63 ഗോളുകളും 67 അസിസ്റ്റുകളും താരം ഇതുവരെ നേടിയിട്ടുണ്ട്. കാർലോ ആൻസലോട്ടി വന്നതിനു ശേഷം ബെന്‍സെമ കഴിഞ്ഞാല്‍ മാഡ്രിഡ് ടീമിലെ ഏറ്റവും കൂടുതല്‍ പ്രാമുഖ്യം ലഭിച്ചിരുന്നത് വിനിക്ക് ആയിരുന്നു.രണ്ട് ലാ ലിഗ കിരീടങ്ങൾ, ഒരു കോപ്പ ഡെൽ റേ, രണ്ട് സ്പാനിഷ് സൂപ്പർ കപ്പ്, ഒരു ചാമ്പ്യൻസ് ലീഗ്, രണ്ട് ഫിഫ ക്ലബ് ലോകകപ്പുകൾ, ഒരു യുവേഫ സൂപ്പർ കപ്പ് എന്നിങ്ങനെ സ്പാനിഷ് ഭീമന്മാർക്കൊപ്പം ആകെ ഒമ്പത് ട്രോഫികൾ വിനീഷ്യസ് ജൂനിയർ നേടിയിട്ടുണ്ട്.താരം ഈ പോക്ക് തുടര്‍ന്നാല്‍ റയല്‍ മാഡ്രിഡിന് അടുത്ത പത്തു വര്‍ഷത്തിന് ഇടത്ത് വിങ്ങില്‍ ഇനി വേറെ ഒരു താരത്തിനെ സൈന്‍ ചെയ്യേണ്ടി വരില്ല.അത് അറിയുന്ന കൊണ്ട് തന്നെ ആണ് പ്രസിഡന്‍റ് പേരെസ് താരത്തിന്‍റെ കരാര്‍ ഇപ്പോള്‍ തന്നെ നീട്ടാന്‍ ഉദ്ദേശിച്ചത്.