ബാലൺ ഡി ഓർ 2023: ഹാലാൻഡിനെ തോൽപ്പിച്ച് മെസ്സി എട്ടാം തവണയും വിജയിച്ചു
ചരിത്രത്തെ സാക്ഷിയാക്കി ലയണല്‍ മെസ്സി തന്‍റെ എട്ടാമത്തെ ബലോണ്‍ ഡി ഓര്‍ നേടി.കഴിഞ്ഞ വർഷം അർജന്റീനയെ ലോകകപ്പിലേക്ക് നയിച്ചതിനും പിഎസ്ജിക്ക് വേണ്ടി ലീഗ് കിരീടം നേടിയത്തിനും ആണ് മെസ്സി ഈ പുരസ്ക്കാരത്തിന് അര്‍ഹന്‍ ആയത്.മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡിൽ നിന്നു മെസ്സിക്ക് കനത്ത വെല്ലുവിളി നേരിടേണ്ടി വന്നു.
ബലോണ്‍ ഡി ഓര്‍ നേടുന്ന ആദ്യ അമേരിക്കന്‍ ലീഗ് താരമായി മെസ്സി മാറിയിരിക്കുന്നു.മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും ഇന്റർ മിയാമി സഹ ഉടമയുമായ ഡേവിഡ് ബെക്കാം പാരീസിൽ വെച്ച് മെസ്സിക്ക് അവാർഡ് കൈമാറി.കഴിഞ്ഞ സീസണിൽ 52 ഗോളുകൾ നേടിയ ഹാലൻഡ്, വോട്ടിംഗിൽ രണ്ടാം സ്ഥാനത്തെത്തി , എങ്കിലും ഈ വർഷത്തെ മികച്ച സ്‌ട്രൈക്കർക്ക് നൽകുന്ന ഗെർഡ് മുള്ളർ ട്രോഫി താരം നേടി. തിങ്കളാഴ്ച നൽകിയ മറ്റ് അവാർഡുകളിൽ, മെസ്സിയുടെ അർജന്റീന ടീമിലെ സഹതാരം എമിലിയാനോ മാർട്ടിനെസ് മികച്ച ഗോൾകീപ്പറിനുള്ള യാഷിൻ ട്രോഫിയും ഇംഗ്ലണ്ടും റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാമിന് 21 വയസ്സിന് താഴെയുള്ള ലോകത്തിലെ മികച്ച കളിക്കാരനുള്ള കോപ്പ ട്രോഫിയും ലഭിച്ചു.