Foot Ball Top News

ടോണാലിയുടെ വിടവ് നികത്താൻ റൂബൻ ഡയസ്? ജനുവരിയിൽ ന്യൂകാസിലിലേക്കെന്നു സൂചന

October 30, 2023

ടോണാലിയുടെ വിടവ് നികത്താൻ റൂബൻ ഡയസ്? ജനുവരിയിൽ ന്യൂകാസിലിലേക്കെന്നു സൂചന

തന്റെ കരിയർ 26 ആം വയസ്സിൽ സൗദിയിൽ കൊണ്ട് പോയി തുലക്കേണ്ട ഒരു പ്രതിഭ അല്ല പോർച്ചുഗലിന്റെ റൂബൻ നെവേസ്. ഒരു ഘട്ടത്തിൽ ആഴ്‌സണൽ, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകൾ വരെ നോട്ടം വെച്ച മികച്ച ഡിഫെൻസിവ് മിഡ്‌ഫീൽഡർ. എന്നാൽ അദ്ദേഹത്തിനെ വീണ്ടും പ്രീമിയർ ലീഗിൽ കാണാനുള്ള ഭാഗ്യം ചിലപ്പോൾ ആരധകർക്ക് ഉണ്ടായേക്കും. സാൻഡ്രോ ടോണാലി വാതുവെപ്പ് കേസുമായി ബന്ധപെട്ടു 10 മാസത്തേക്ക് വിലക്ക് നേരിട്ടതാണ് പ്രതീക്ഷക്ക് വക നൽകുന്നത്.

ടോണാലിക്ക് പറ്റിയ പകരക്കാരനായി എഡി ഹൌവേ നെവാസിനെ കാണുന്നു എന്നാണ് വാർത്തകൾ. സൗദി – സൗദി ബന്ധം കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും. ജനുവരിയിൽ താരത്തിനെ ലോണിൽ ഇംഗ്ലണ്ടിൽ എത്തിക്കാൻ നീക്കങ്ങൾ നടക്കുന്നു എന്നാണ് വാർത്തകൾ.

Leave a comment