പിഎസ്ജിയുടെ രക്ഷകന് ആയി അവതരിച്ച് എംബാപ്പെ
കൈലിയൻ എംബാപ്പെയുടെ 89 ആം മിനുട്ടിലെ ഗോള്‍ ഞായറാഴ്ച ലീഗ് 1-ൽ ബ്രെസ്റ്റിനെതിരെ പിഎസ്ജിക്ക് വിജയം സമ്മാനിച്ചു.റാൻഡൽ കോലോ മുവാനിയെ ലിലിയൻ ബ്രാസിയർ ഫൗൾ ചെയ്തതിനെ തുടർന്ന് സന്ദർശകർക്ക് പെനാൽറ്റി ലഭിച്ചു.എംബാപ്പെയുടെ സ്പോട്ട് കിക്ക് ശ്രമം ഗോള്‍ കീപ്പര്‍ തടുത്തപ്പോള്‍ അദ്ദേഹം റീബൗണ്ട് വലയിലെത്തിച്ചു.
21 പോയിന്റുമായി പിഎസ്ജി രണ്ടാം സ്ഥാനത്താണ്, ഒന്നാം സ്ഥാനത്തുള്ള നൈസിന് ഒരു പോയിന്റ് പിന്നില്‍ ആണവര്. 15 പോയിന്റുള്ള ബ്രെസ്റ്റ് ആറാം സ്ഥാനത്താണ്.വാറൻ സയർ-എമറി, കൈലിയൻ എംബാപ്പെ എന്നിവരിലൂടെ തുടക്കത്തില്‍ തന്നെ ഇരട്ട ഗോള്‍ ലീഡ് നേടാന്‍ പിഎസ്ജിക്ക് സാധിച്ചു.എന്നാല്‍ ആക്രണം ശക്തിപ്പെടുത്തിയ ബ്രെസ്റ്റ് സ്റ്റീവ് മൗനി, ജെറമി ലെ ഡൗറോൺ എന്നിവരിലൂടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ചു.ഇതോടെ സമനില കുരുക്കില്‍പ്പെട്ട പിഎസ്ജി വിജയത്തിനു വെണ്ടി പൊരുതാന്‍ തുടങ്ങി.അവസാന മിനുട്ടില്‍ ആയിരുന്നു അവരുടെ ശ്രമം വിജയിച്ചത്.