റോമയ്‌ക്കെതിരെ 1-0ന് ജയിച്ച ഇന്റർ സീരി എ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു
എഎസ് റോമയ്‌ക്കെതിരെ 1-0 ന് ജയം നേടിയ ഇന്‍റര്‍ മിലാന്‍ ഞായറാഴ്ച സീരി എയിൽ യുവന്റസിനേക്കാൾ രണ്ട് പോയിന്റ് മുന്നേറി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.ഒമ്പത് മിനിറ്റ് ശേഷിക്കെ ഫെഡറിക്കോ ഡിമാർക്കോ ഇടത് വശത്ത് നിന്ന് നടത്തിയ ഒരു മികച്ച കൌണ്ടറിലൂടെ ആയിരുന്നു ഇന്‍റര്‍ മിലാന്‍ വിജയ ഗോള്‍ നേടിയത്.
മാര്‍ക്കസ് തുറത്തിലൂടെ ആണ് മിലാന്‍ സ്കോര്‍ ചെയ്തത്.സസ്പെന്‍ഷനില്‍ ആയ മാനേജർ ജോസ് മൗറീഞ്ഞോ ബോക്‌സിൽ നിന്ന് കളി കണ്ടു.കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ ജയം നേടി ഫോമിലേക്ക് മടങ്ങി എത്തിയ റോമ ഇന്നലെ പരാജയപ്പെട്ടത്തോടെ അഞ്ചാം സ്ഥാനത്തേക്ക് കയറാന്‍ അവര്‍ക്ക് കഴിയാതെ പോയി.മത്സരത്തിന് ശേഷം ഇന്റർ മാനേജർ സിമോൺ ഇൻസാഗി 26 കാരനായ തുറാമിനെ വളരെ ഏറെ പ്രശംസിച്ചു.റോമ ഫോർവേഡ് റൊമേലു ലുക്കാക്കു ഇന്റർ വിട്ടതിന് ശേഷം സാൻ സിറോയിലേക്ക് ഇന്നലെ തിരിച്ചു വന്നു എന്നത് ശ്രദ്ധേയം ആയിരുന്നു,എന്നാല്‍ അദ്ദേഹത്തിനെ കൊണ്ട് ഒന്നും ചെയ്യിപ്പിക്കാന്‍ ഇന്‍റര്‍ പ്രതിരോധം സമ്മതിച്ചില്ല.






































