” എന്ത് വില കൊടുത്തും റാഷ്ഫോര്‍ഡിനെ തടയണം ” – കൈല്‍ വാക്കര്‍
നാളെ ആണ് പ്രീമിയര്‍ ലീഗിലെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണ ഉള്ള ഡെര്‍ബി നടക്കാന്‍ പോകുന്നത്.സിറ്റിയും യുണൈറ്റഡും തമ്മിലുള്ള പോരാട്ടത്തിന് പഴയ പ്രതാപം നഷ്ട്ടപ്പെട്ടു എങ്കിലും മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ അവിചാരിതമായി എന്തും സംഭവിക്കാം.മല്‍സരത്തിന് മുന്നോടിയായി നല്കിയ അഭിമുഖത്തില്‍ സിറ്റി വിങ്ങ് ബാക്ക് കൈല്‍ വാക്കര്‍ ഇംഗ്ലിഷ് വിങ്ങര്‍ ആയ മാര്‍ക്കസ് റാഷ്ഫോര്‍ഡ് ആണ് എതിരാളികളിലെ ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ട താരം എന്ന് വെളിപ്പെടുത്തി.
“തന്നെ നല്ല രീതിയില്‍ മാര്‍ക്ക് ചെയ്തില്ല എങ്കില്‍ മാര്‍ക്കസ് ഏത് കൊലകൊമ്പനെയും മുട്ടു കുത്തിക്കും.അതിനാല്‍ അവനെ വില കുറച്ച് കാണരുത്.വളരെ ചെറു പ്രായം മുതല്‍ക്ക് തന്നെ അദ്ദേഹം ഇംഗ്ലണ്ട് ടീമിന് വേണ്ടിയും മാഞ്ചസ്റ്റര്‍ റെഡ്സിന് വേണ്ടിയും മികച്ച ഫോമില്‍ കളിക്കുന്നുണ്ട്.പല വിത്യസ്ത ഗുണങ്ങള്‍ ഉള്ള ഫോര്‍വേഡ് നാളെ എന്തു ചെയ്യും എന്ന് ഇപ്പോള്‍ പറയുക വളരെ ബുദ്ധിമുട്ട് ആണ്.”ഓൾഡ് ട്രാഫോർഡിലേക്കുള്ള യാത്രയ്ക്ക് മുമ്പ് വാക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.