എക്സ്ട്രാ ടൈമില്‍ ജംഷഡ്പൂർ എഫ്‌സിയെ പരാജയപ്പെടുത്തി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി
അവസാന വിസിൽ മുഴങ്ങുന്ന വരെ എതിരാളികളെ വില കുറച്ച് കാണാന്‍ പാടില്ല എന്ന പാഠം ജംഷഡ്പൂർ എഫ്‌സി പഠിച്ചു.വ്യാഴാഴ്ച ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി എക്സ്ട്രാ ടൈമില്‍ രണ്ടു ഗോളുകള്‍ നേടി കൊണ്ട് ജംഷഡ്പൂർ എഫ്‌സിക്കെതിരെ 2-1 ന് വിജയം നേടി.
19-ാം മിനിറ്റിൽ, പെനാൽറ്റിയിൽ നിന്ന് പന്ത് വലയിലെത്തിക്കാനുള്ള ആദ്യ അവസരം ഡാനിയൽ ചിമ ചുക്വു പാഴാക്കി എങ്കിലും റീബൌണ്ട് അദ്ദേഹം ഗോളാക്കി മാറ്റി.അതിനു ശേഷം മല്‍സരത്തില്‍ മല്‍സരത്തില്‍ ഉടനീളം തിരിച്ചടിക്കാന്‍ നോര്‍ത്ത് ഈസ്റ്റ് ശ്രമം നടത്തി എങ്കിലും ഒന്നും വിലപോയില്ല.എന്നാല്‍ 94 ആം മിനുട്ടിലെ മൈക്കൽ സബാക്കോ ഗോള്‍ നോര്‍ത്ത് ഈസ്റ്റ് ക്ലബിന് കരുത്ത് പകര്‍ന്നു.തുടര്‍ച്ചയായി അറ്റാക്ക് ചെയ്ത അവര്‍ക്ക് സമ്മാനമായി ലഭിച്ചതാണ് 99 ആം മിനുട്ടിലെ പെനാല്‍റ്റി.അത് എടുത്ത ഇബ്സൺ മെലോ പിഴവ് ഒന്നും വരുത്താതെ വലയില്‍ et