റയല്‍ ബെറ്റിസ്, മാര്‍സിലി ടീമുകള്‍ക്ക് ജയം
യൂറോപ്പ ലീഗില്‍ ഇന്നലെ ജയം നേടി സ്പാനിഷ് ടീം ആയ റയല്‍ ബെറ്റിസ്.സിപ്രസ് ടീം ആയ ബെറ്റിസിനെ ഒരു ഗോളിന് തകര്‍ത്താണ് ബെറ്റിസ് വിജയം നേടിയത്.സ്പാര്‍ട്ട പ്രാഗ്,റെഞ്ചേര്‍സ് എന്നീ ക്ലബുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് സി യില്‍ ഇപ്പൊഴും ഒന്നാം സ്ഥാനത്ത് ഉള്ളത് ബെറ്റിസ് തന്നെ ആണ്.75 ആം മിനുട്ടില്‍ അയോസ് പേരെസ് നേടിയ ഗോളാണ് ബെറ്റിസിന്‍റെ വിജയം ഉറപ്പിച്ചത്.
എഈകെ ഏതന്‍സ് ടീമിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മാര്‍സിലി തോല്‍പ്പിച്ചു. തുടര്‍ച്ചയായ രണ്ടു സമനില വഴങ്ങിയ മാര്‍സിലിയുടെ ഗ്രൂപ്പിലെ ആദ്യ ജയം ആണിത്.വിട്ടീഞ്ഞ നേടിയ ആദ്യ പകുതിയിലെ ഗോള്‍ ഫ്രഞ്ച് ക്ലബിന് ലീഡ് നല്കി എങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഏതന്‍സ് ടീം തിരിച്ചടിച്ചു.60,69 മിനുട്ടുകളില്‍ പെനാല്‍റ്റിയിലൂടെ രണ്ടും മൂന്നും ഗോള്‍ നേടി കൊണ്ട് ജോർദാൻ വെറെറ്റൗട്ട്, അമിൻ ഹരിത് എന്നിവര്‍ ഫ്രഞ്ച് ക്ലബിന് മേല്‍ക്കൈ നേടി കൊടുത്തു.