മൂന്നാം ചാമ്പ്യന്‍സ് ലീഗ് ജയം നേടി ബാഴ്സലോണ
ഫെറാൻ ടോറസിന്റെയും ഫെർമിൻ ലോപ്പസിന്റെയും ആദ്യ പകുതിയിലെ ഗോളുകളുടെ ബലത്തിൽ ബുധനാഴ്ച രാത്രി നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ച് ടൈയിൽ ഷാക്തർ ഡൊണെറ്റ്‌സ്‌കിനെതിരെ 2-1ന് സ്വന്തം തട്ടകത്തിൽ ബാഴ്‌സലോണ വിജയം ഉറപ്പിച്ചു.ഇത്തവരുടെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം ജയം ആണ്.പരിക്കും സസ്‌പെൻഷനും കാരണം നിരവധി പ്രധാന കളിക്കാരെ നഷ്ടമായെങ്കിലും തുടക്കം മുതൽ ആധിപത്യം പുലർത്താന്‍ ബാഴ്സലോണക്ക് കഴിഞ്ഞു.
രണ്ടാം ഗോള്‍ നേടിയ ഫെറിന്‍ ലോപസ് ആണ് മല്‍സരത്തിലെ താരം.പരിക്ക് പറ്റി ജോവാ ഫെലിക്സ് പുറത്ത് പോയത് ബാഴ്സക്ക് നേരിയ തിരിച്ചടി നല്കി എങ്കിലും സാരമായ പരിക്ക് താരത്തിനു സംഭവിച്ചിട്ടില്ല എന്ന് ക്ലബ് അറിയിച്ചു.ഷക്തറിന് വേണ്ടി ഹിയോർഹി സുഡാക്കോവ് ആശ്വാസ ഗോള്‍ കണ്ടെത്തി.മികച്ച ഒരു വിജയം നേടിയ കറ്റാലന്‍ ക്ലബ് എല്‍ ക്ലാസിക്കോയിലേക്ക് മികച്ച ആത്മവിശ്വാസത്തോടെ ആണ് പോകുന്നത്.