‘കക്കക്ക് ശേഷം ബലോണ്‍ ഡി ഓര്‍ നേടുന്ന ആദ്യ ബ്രസീലിയന്‍ ആകും വിനീഷ്യസ് “
വിനീഷ്യസ് ജൂനിയർ ഉടൻ തന്നെ ബാലൺ ഡി ഓർ പുരസ്‌കാരം നേടുമെന്ന് റയൽ മാഡ്രിഡ് കോച്ച് കാർലോ ആൻസലോട്ടി വിശ്വസിക്കുന്നതായി പറഞ്ഞു.2023-ലെ അവാർഡിനുള്ള ഷോർട്ട്‌ലിസ്റ്റിൽ 23 കാരനായ താരം ഉണ്ട്, 2007-ൽ കക്കയ്ക്ക് ശേഷം ഇത് വരെ ഒരു ബ്രസീലിയൻ കളിക്കാരനും പുരസ്ക്കാരം നേടിയിട്ടില്ല.
മികച്ച വ്യക്തിഗത അവാർഡ് നേടാൻ കഴിയുന്ന ഒരു ബ്രസീലിയൻ മാഡ്രിഡിൽ ഉണ്ടെന്ന് കരുതുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഇറ്റാലിയന്‍ കോച്ച്.റയൽ മാഡ്രിഡിലെ തന്റെ ആറാമത്തെ കാമ്പെയ്‌ന്‍ ആണ് വിനീഷ്യസിന്‍റേത്.2022 ബാലൺ ഡി ഓർ ജേതാവായ കരിം ബെൻസെമയ്ക്ക് ശേഷം ക്ലബിന്റെ രണ്ടാമത്തെ ടോപ്പ് സ്‌കോററായിരുന്നു വിനീഷ്യസ്.റയല്‍ മാഡ്രിഡ് തിരികെ വിജയവഴിയിലേക്ക് മടങ്ങാനുള്ള പ്രധാന കാരണവും വിനീഷ്യസിന്‍റെ പരിക്കില്‍ നിന്നുള്ള മടങ്ങി വരവ് ആണ് എന്നും അന്‍സലോട്ടി വിശ്വസിക്കുന്നു.