അറ്റ്ലാന്‍റക്ക് ജയം ; കാഗിലാരി-സലെർനിറ്റാന മല്‍സരം സമനിലയില്‍
കുഞ്ഞന്‍ ടീം ആയ ജെനോവയെ മറികടന്ന് അറ്റ്ലാന്‍റ.എതിരില്ലാത്ത രണ്ടു ഗോളിന് ആണ് അവര്‍ ലീഗ് പട്ടികയില്‍ പതിനഞ്ചാം സ്ഥാനത്തുള്ള ജെനോവയെ മറികടന്നത്.ജയം നേടി എങ്കിലും ഇപ്പൊഴും അറ്റ്ലാന്‍റ ആറാം സ്ഥാനത്ത് തന്നെ ആണ്.ആദ്യ പകുതിയില്‍ ഗോള്‍ ഒന്നും തന്നെ പിറക്കാതെ ഇരുന്നപ്പോള്‍ അഡെമോള ലുക്ക്മാൻ, എഡേഴ്സൺ എന്നിവരുടെ രണ്ടാം പകുതിയിലെ ഗോളുകള്‍ ആണ് അറ്റ്ലാന്‍റക്ക് രക്ഷയായത്.
മറ്റൊരു സീരി എ മല്‍സരത്തില്‍ അവസാന സ്ഥാനക്കാര്‍ ആയ കാഗിലാരി,സലെർനിറ്റാന എന്നിവര്‍ തമ്മില്‍ നടന്ന മല്‍സരത്തില്‍ ഇരു കൂട്ടരും ഈ രണ്ടു ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു.രണ്ടു തവണ പിന്നില്‍ നിന്ന ശേഷം മികച്ച തിരിച്ചുവരവ് ആണ് സലെർനിറ്റാന നടത്തിയത്.മല്‍സരത്തിന്റെ അവസാന പത്തു മിനുട്ടില്‍ മൂന്നു ഗോളുകള്‍ ആണ് പിറന്നത്. സലെർനിറ്റാനക്ക് വേണ്ടി ബൂലെ ഡയ ഇരട്ട ഗോള്‍ നേടിയപ്പോള്‍ , കാഗിലാരിക്ക് വേണ്ടി സിറ്റോ ലുവുംബോയും നിക്കോളാസ് വിയോളയും സ്കോര്‍ ചെയ്തു.