അടുത്ത ബ്രസീലിയന്‍ വണ്ടര്‍ കിഡിനെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ
വിറ്റോർ റോക്ക് ബാഴ്സലോണയിലേക്ക് വരാനിരിക്കുന്ന വിന്റര്‍ ട്രാന്‍സ്ഫറില്‍ വരാനിരിക്കെ ഇപ്പോള്‍ ഇതാ അടുത്ത ബ്രസീലിയന്‍ ഫോര്‍വേഡുമായി വീണ്ടും ബാഴ്സലോണ ബന്ധപ്പെടാനിരിക്കുന്നു.ബ്രസീലിയൻ യുവതാരവും പാൽമീറസ് വിങറുമായ താരം ബാഴ്സലോണയുടെ റഡാറില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ട്.
താരത്തിനെ പല യൂറോപ്പിയന്‍ ക്ലബുകളും സൈന്‍ ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട് എങ്കിലും അദ്ദേഹത്തിന് ബാഴ്സലോണയിലേക്ക് വരാന്‍ ആണ് ആഗ്രഹം.ഇത് അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.സിറ്റി,ആഴ്സണല്‍ എന്നിവര്‍ താരത്തിനെ നിരീക്ഷിക്കാന്‍ സ്കൌട്ടിനെ അയച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.യുവ പ്രതിഭകൾക്കായി തെക്കേ അമേരിക്കൻ വിപണിയിൽ ബാഴ്സലോണ നല്ല രീതിയില്‍ പ്രവാര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.പുതിയ സ്പോർട്ടിംഗ് ഡയറക്ടർ ഡെക്കോ ചുമതലയേറ്റതോടെ വരും വർഷങ്ങളിൽ ഈ ശ്രമങ്ങൾ ശക്തമാകുമെന്നാണ് കരുതുന്നത്.വലത് വിങ്ങില്‍ ക്ലാസ്സിക്ക് വൈഡ്മാന്‍ ആയി കളിക്കുന്ന എസ്റ്റെവോ വില്ലിയൻ ലെഫ്റ്റ് ഫൂട്ടര്‍ ആണ്.മികച്ച ഡ്രിബ്ളിങ്ങു ശൈലിയും ബോക്സിന് പുറത്ത് നിന്നു വലയിലേക്ക് ലക്ഷ്യം വെച്ച് ലോങ് റേഞ്ച് ഷോട്ട് നേടാന്‍ കഴിയും എന്നതും ഈ പതിനാറു വയസ്സുകാരനെ വിത്യാസ്ഥന് ആക്കുന്നു.