സീരി എയില്‍ ഇന്ന് മികച്ച അവസരങ്ങള്‍
സീരി എയില്‍ ഇന്ന് അറ്റ്ലാന്റ ജെനോവയെ നേരിടും.ഇന്ത്യന്‍ സമയം ഒന്‍പതര മണിക്ക് അറ്റ്ലാന്റ ഹോമായ ഗെവിസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.പതിമൂന്നു പോയിന്റുള്ള അറ്റ്ലാന്റ ലീഗ്പ്പട്ടികയില് ആറാം സ്ഥാനത്താണ്,അതേ സമയം ജെനോവ ടീം എട്ട് പോയിന്റോടെ റിലഗേഷന്‍ ഭീഷണി നേരിടുന്നുണ്ട്.സ്ഥിരത കണ്ടെത്താന്‍ അറ്റ്ലാന്റ പാടുപ്പെടുകയാണ് എങ്കിലും ഹോം മല്‍സരങ്ങളില്‍ എല്ലാം അവര്‍ക്ക് മികച്ച റിക്കോര്‍ഡ് ആണ് ഉള്ളത്.
സീരി എയിലെ മറ്റൊരു മല്‍സരത്തില്‍ റിലഗേഷന്‍ സോണില്‍ ഉള്ള രണ്ടു ടീമുകള്‍ ഏറ്റുമുട്ടും.പത്തൊന്‍പതാം സ്ഥാനത്തുള്ള സലെർനിറ്റാന ഇരുപതാം സ്ഥാനത്തുള്ള കാഗ്ലിയാരിയേ നേരിടും.ഇരു ടീമുകളും ഇതുവരെ ലീഗില്‍ ഒരു ജയം പോലും നേടിയിട്ടില്ല.ഇന്നതെ മല്‍സരത്തില്‍ ആര് ജയം നേടുന്നുവോ അവര്‍ക്ക് റിലഗേഷന്‍ സോണില്‍ നിന്നും പുറത്ത് കടക്കാന്‍ കഴിയും.ഇന്ന് ഇന്ത്യന്‍ സമയം ആറര മണിക്ക് അരേച്ചി സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.






































