ചെല്‍സിയെ സമനിലയില്‍ കുരുക്കി ആഴ്സണല്‍
ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ലണ്ടന്‍ ഡെര്‍ബി.ഇന്നലെ നടന്ന മല്‍സരത്തില്‍ ചെല്‍സിയും ആഴ്സണലും രണ്ടു വീതം ഗോള്‍ നേടി സമനിലയില്‍ പിരിഞ്ഞു.രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം 77,84 ആം മിനുട്ടില്‍ ഡെക്ലാൻ റൈസിന്റെയും ലിയാൻഡ്രോ ട്രോസാർഡിന്റെയും ഗോളുകളിലൂടെയും ആഴ്സണല്‍ വീരോചിതമായ തിരിച്ചുവരവ് നടത്തിയത്.
മല്‍സരം തുടങ്ങിയപ്പോള്‍ മുതല്‍ ചെല്‍സി ആഴ്സണലിനെതീരെ ആധിപത്യം നേടി. പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി കോള്‍ പാമര്‍ പതിനഞ്ചാം മിനുട്ടില്‍ തന്നെ ചെല്‍സിക്ക് ലീഡ് നേടി കൊടുത്തു.48 ആം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടി മികാലോ മുദ്രിക്ക് ചെല്‍സിയുടെ ലീഡ് ഇരട്ടിപ്പിച്ചു.രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷവും മികച്ച രീതിയില്‍ ആഴ്സണല്‍ പൊരുതി നിന്നു.അതിനു അവസാനം ഫലം കണ്ടത് 77 ആം മിനുട്ടില്‍ ഡെക്ലാന് റൈസിലൂടെ ആയിരുന്നു.വിലപ്പെട്ട ഒരു പോയിന്റ് നേടിയ ആഴ്സണല്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.






































