Cricket cricket worldcup Cricket-International Top News

ഐസിസി ലോകകപ്പ് : നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 229 റൺസിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക

October 21, 2023

author:

ഐസിസി ലോകകപ്പ് : നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 229 റൺസിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക

ശനിയാഴ്ച നടന്ന ഐസിസി ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 229 റൺസിന് തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക. 400 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 22 ഓവറിൽ 170 റൺസിന് അവസാനിച്ചു. ഇംഗ്ലണ്ടിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

43 റൺസ് നേടിയ മാർക്ക് വുഡ് ആണ് ടോപ് സ്‌കോറർ ഗസ് 35 റൺസ് നേടി. ബാക്കിയുള്ളവർ എല്ലാം പെട്ടെന്ന് തന്നെ പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജറാൾഡ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ മാർക്കോ ലുങ്കി എൻഗിഡി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

ഹെൻറിച്ച് ക്ലാസന്റെ സെഞ്ചുറിയും റീസ ഹെൻഡ്രിക്‌സ്, റാസി വാൻ ഡെർ ഡ്യൂസെൻ, മാർക്കോ ജാൻസൻ എന്നിവരുടെ അർധസെഞ്ചുറികളുടെയും മികവിലാണ് ദക്ഷിണാഫ്രിക്കയെ 400 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. ആദ്യ സ്‌ട്രൈക്ക് എടുക്കാൻ ആവശ്യപ്പെട്ടതിന് ശേഷം പ്രോട്ടീസ് 399/7 സ്‌കോർ ചെയ്തു.

 

Leave a comment