ലസിത് മലിംഗ മുംബൈയിലേക്ക് തിരിച്ചെത്തുന്നു !!!!!!!
മുൻ ശ്രീലങ്കൻ പേസർ ലസിത് മലിംഗയെ തങ്ങളുടെ ബൗളിംഗ് പരിശീലകനായി മുംബൈ ഇന്ത്യൻസ് ഔദ്യോഗികമായി നിയമിച്ചതായി ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി വെള്ളിയാഴ്ച അറിയിച്ചു.അഞ്ച് തവണ ചാമ്പ്യന്മാർക്കായി പേസര്‍ ടീമിലേക്ക് തിരിച്ചുവരുന്നു എന്നത് ആരാധകര്‍ക്ക് വലിയ ആനന്ദം നല്കുന്നു.

വരാനിരിക്കുന്ന സീസണിന് മുന്നോടിയായി ശ്രീലങ്കന്‍ താരം മാർക്ക് ബൗച്ചറും മുൻ സഹതാരം കീറോൺ പൊള്ളാർഡും നയിക്കുന്ന കോച്ചിംഗ് ടീമിൽ ചേരും.ഇവര്‍ മൂന്നു പേരും കൂടി ഒത്തുചേരുമ്പോള്‍ ടീമിനെ അത് നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകും എന്ന് മുംബൈ ടീം മേധാവികള്‍ വിശ്വസിക്കുന്നു.മുൻ സ്റ്റാർ പേസർ 2008 മുതൽ മുംബൈയില്‍ 13 വർഷത്തോളം ചെലവഴിച്ചു — ഒരു കളിക്കാരനെന്ന നിലയിൽ 11 വർഷവും എംഐ ബൗളിംഗ് ഉപദേഷ്ടാവായി ഒരു വർഷവും താരം കര്‍ത്തവ്യം നിര്‍വഹിച്ചിട്ടുണ്ട്.