ഇന്‍റര്‍നാഷനല്‍ ബ്രേക്കിന് ശേഷം ബുണ്ടസ്ലിഗ ഇന്ന് ആരംഭിക്കും
വെള്ളിയാഴ്ച വൈകുന്നേരം വെർഡർ ബ്രെമെനെതിരെ നടക്കാന്‍ പോകുന്ന മല്‍സരത്തില്‍ ബൊറൂസിയ ഡോർട്ട്മുണ്ട് കളിയ്ക്കാന്‍ ഒരുങ്ങുന്നു.തുടര്‍ച്ചയായ അഞ്ചാം ലീഗ് വിജയം ആണ് മഞ്ഞപ്പടയുടെ ലക്ഷ്യം.സന്ദർശകർ അവരുടെ ആദ്യ ഏഴ് മത്സരങ്ങളിൽ അഞ്ചിലും പരാജയപ്പെട്ടു, അവർ തരംതാഴ്ത്തൽ സോണിന് തൊട്ട് മുകളിൽ ആണ്.
ഇന്ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ട് മണിക്ക് ആണ് മല്‍സരത്തിന്റെ കിക്കോഫ്.വിഎഫ്എൽ ബോച്ചും, ഹൈഡൻഹൈം എന്നിവർക്കെതിരെ തുടർച്ചയായ മല്‍സരങ്ങളില്‍ സമനില നേടി എങ്കിലും അതിനു ശേഷം മികച്ച പ്രകടനം ആണ് ബോറൂസിയ പിച്ചില്‍ കാഴ്ചവെച്ചത്.നിലവില്‍ നാലാം സ്ഥാനത്താണ് അവര്‍.ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ കഴിഞ്ഞാല്‍ ലീഗില്‍ ഒന്നാം സ്ഥാനം നേടാന്‍ അവര്‍ക്ക് കഴിയും.കാൽമുട്ടിന്റെയും തുടയുടെയും പ്രശ്‌നങ്ങൾ കാരണം മാറ്റു മോറിയും ജൂലിയൻ ഡുറാൻവില്ലെയും ഇന്നതെ മല്‍സരത്തില്‍ കളിക്കില്ല എന്നത് ഡോര്‍ട്ടുമുണ്ടിന് വലിയ തിരിച്ചടിയാണ്.അത് കൂടാതെ പരിക്കില്‍ നിന്നും മുക്തി നേടിയ തോമസ് മ്യൂനിയറുടെ സേവനവും മഞ്ഞപ്പടക്ക് ലഭിക്കില്ല.






































