ദുസാൻ വ്ലാഹോവിച്ചിനെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ യുവന്‍റ്റസ്
സ്വാപ്പ് ഡീലിന്റെ ഭാഗമായി 2024-ൽ ആഴ്‌സണലിലേക്കോ ചെൽസിയിലേക്കോ ദുസാൻ വ്‌ലഹോവിച്ചിനെ നല്‍കാന്‍ ഒരുങ്ങി യുവന്‍റ്റസ്.2022 ജനുവരിയിൽ ഫിയോറന്റീനയില്‍ നിന്നാണ് താരത്തിനെ യൂവേ സ്വന്തമാക്കിയത്.ആഴ്സണലില്‍ നിന്നു നിരന്തരം വിളി ലഭിച്ചിട്ടും താരം സീരി എ ക്ലബ് തിരഞ്ഞെടുക്കുകയായിരുന്നു.81.6 മില്യൺ യൂറോ ആയിരുന്നു താരത്തിന്‍റെ ട്രാന്‍സ്ഫര്‍ ഫീസ്.
എന്നാല്‍ തന്‍റെ പ്രൈസ് ടാഗിനു അനുസരിച്ച് കളിയ്ക്കാന്‍ താരത്തിനു കഴിയുന്നില്ല. അദ്ദേഹത്തിന് വേണ്ട പിന്തുണ ഇത്രയും കാലം നല്കി എങ്കിലും ഇനിയും താരത്തിനു സമയം നല്‍കാന്‍ യുവന്‍ട്ടസിനും കോച്ച് ആലേഗ്രിക്കും തീരെ താല്‍പര്യം ഇല്ല.എന്നാല്‍ ചെല്‍സിയില്‍ നിന്നും ആഴ്സണലില്‍ നിന്നും തങ്ങള്‍ക്ക് പറ്റിയ ഒരു താരത്തിനെ കണ്ടെത്തുന്നത് യുവേക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.അതിനാല്‍ ഈ ഡീല്‍ അങ്ങനെ മുന്നോട്ട് കൊണ്ട് പോകണം എന്ന അതീവ ചിന്തയില്‍ ആണ് സീരി എ ക്ലബ്.