ഇസ്രായേലിൽ യുവേഫ അനുവദിച്ച മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചു
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യുവേഫയുടെ അനുമതിയുള്ള മത്സരങ്ങളൊന്നും ഇസ്രായേൽ ആതിഥേയത്വം വഹിക്കില്ലെന്ന് യൂറോപ്പിന്റെ ഭരണസമിതി വ്യാഴാഴ്ച അറിയിച്ചു.തങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം എടുക്കുന്നതിന് മുമ്പ് “ഇസ്രായേലിന്റെ മുഴുവൻ പ്രദേശത്തെയും നിലവിലെ സുരക്ഷയും സുരക്ഷാ സാഹചര്യവും സമഗ്രമായി വിലയിരുത്തി” എന്ന് യുവേഫ പറഞ്ഞു.
യൂറോപ്പ ലീഗിലും യൂറോപ്പ കോൺഫറൻസ് ലീഗിലും യഥാക്രമം മത്സരിക്കുന്ന ഇസ്രായേൽ ടീമുകളായ മക്കാബി ഹൈഫ, മക്കാബി ടെൽ അവീവ് എന്നിവരെ ഈ വിധി സാരമായി ബാധിക്കും.ഇസ്രായേൽ ഫുട്ബോൾ അസോസിയേഷനും അതിന്റെ ക്ലബ്ബുകളായ മക്കാബി ഹൈഫ എഫ്സി, മക്കാബി ടെൽ അവീവ് എന്നിവരും തങ്ങളുടെ ഹോം മത്സരങ്ങൾ പ്രശ്നങ്ങള്‍ തീരുന്നത് വരേ മറ്റൊരു ഇടത്തേക്ക് മാറ്റാനുള്ള അനുമതി യുവേഫ നല്‍കണം എന്ന് അഭ്യര്‍ത്തിച്ചിട്ടുണ്ട്.






































