സൗഹൃദ മത്സരത്തിൽ സ്കോട്ട്ലൻഡിനെ ഫ്രാൻസ് പരാജയപ്പെടുത്തി
യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ രണ്ട് ടീമുകൾ തമ്മിലുള്ള സൗഹൃദമത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെ 4-1ന് തോൽപ്പിച്ച് ഫ്രാന്‍സ് കരുത്ത് കാട്ടി.എഡ്വേർഡോ കാമവിംഗയുടെ പിഴവ് മുതല്‍ എടുത്ത ബില്ലി ഗിൽമോര്‍ നേടിയ ഗോളില്‍ സ്കോട്ട്ലണ്ട് ആണ് ലീഡ് നേടിയത്.എന്നാൽ അഞ്ച് മിനിറ്റിന് ശേഷം ബെഞ്ചമിൻ പവാർഡ് ഗോളില്‍ സമനില പിടിച്ചു.
മിലാന്‍ വിങ്ങ് ബാക്ക് ആയ പവാര്‍ഡ് എട്ട് മിനുറ്റിന് ശേഷം അടുത്ത ഗോള്‍ നേടി മല്‍സരത്തിന്റെ നിയന്ത്രണം ഫ്രാന്‍സിന് വിട്ട് നല്കി.ലിയാം കൂപ്പർ ഒലിവിയർ ജിറൗഡിനെ ഫൌള്‍ ചെയ്തത് മൂലം ലഭിച്ച പെനാല്‍ട്ടിയില്‍ നിന്നും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞ കിലിയന്‍ എംബാപ്പെയും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.70 ആം മിനുട്ടില്‍ റീബൌണ്ട് ഗോളിലൂടെ കോമാനും സ്കോര്‍ ചെയ്തതോടെ തങ്ങളുടെ ഇന്‍റര്‍നാഷനല്‍ ബ്രേക്കില്‍ ഫ്രാന്‍സ് തുടര്‍ച്ചയായ രണ്ടാം ജയം നേടി.