മെസ്സിയുടെ ഇരട്ട ഗോളില്‍ പെറുവിനെ മറികടന്ന് അര്‍ജന്‍റീന
ചൊവ്വാഴ്ച നടന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെതിരെ അർജന്റീന 2-0 ന് ജയിച്ചപ്പോൾ രണ്ട് ഗോളുകളും നേടിയതിന് ശേഷം ലയണൽ മെസ്സി താൻ പൂർണ്ണ ഫിറ്റ്നസിലേക്ക് മടങ്ങിയെത്തിയെന്ന് തെളിയിച്ചു.പേശി പ്രശ്‌നത്തെ തുടർന്ന് കഴിഞ്ഞ ആഴ്‌ചകളിൽ ടീമിൽ മെസ്സിയേ ഉള്‍പ്പെടുത്തിയിരുന്നില്ല.ജയത്തോടെ ഗ്രൂപ്പില്‍ അര്‍ജന്‍റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ആദ്യ പകുതിയില്‍ നിറഞ്ഞാടിയ മെസ്സി 32,42 മിനുട്ടുകളില്‍ ഗോള്‍ കണ്ടെത്തി.ആദ്യ ഗോളിന് വഴി ഒരുക്കിയത് നിക്കോളാസ് ഗോന്‍സാലാസും രണ്ടാം ഗോളിന് വഴി ഒരുക്കിയത് എന്‍സോ ഫെര്‍ണാണ്ടസും ആണ്.വാര്‍ അവലോകനത്തെത്തുടർന്ന് ഓഫ്‌സൈഡ് ആയത് മൂലം ഒരു ഗോൾ അനുവദിക്കാത്തതിനെ തുടർന്ന് രണ്ടാം പകുതിയിൽ മെസ്സിക്ക് ഹാട്രിക് നിഷേധിക്കപ്പെട്ടു.ഇതോടെ ഈ ഇന്‍റര്‍നാഷനല്‍ ബ്രേക്കില്‍ അര്‍ജന്‍റീനയുടെ പ്രകടനം കഴിഞ്ഞതില്‍ വെച്ച് ഏറെ മെച്ചപ്പെട്ടിരിക്കുന്നു.അടുത്ത ബ്രേക്കില്‍ നവംബർ 16 ന് ഉറുഗ്വേയ്ക്ക് എതിരെ ആണ് അര്‍ജന്‍റീനയുടെ അടുത്ത മല്‍സരം.






































