EPL 2022 European Football Foot Ball International Football Top News transfer news

തുടര്‍ച്ചയായ എട്ടാം വിജയം ലക്ഷ്യമിട്ട് പോര്‍ച്ചുഗല്‍

October 16, 2023

തുടര്‍ച്ചയായ എട്ടാം വിജയം ലക്ഷ്യമിട്ട് പോര്‍ച്ചുഗല്‍

ബോസ്നിയ-ഹെർസഗോവിനയ്‌ക്കെതിരായ യൂറോ 2024 യോഗ്യതാ കാമ്പെയ്‌ൻ തുടരുമ്പോൾ, ഇതിനകം യോഗ്യത നേടിയ പോർച്ചുഗൽ ഗ്രൂപ്പ് ജെയിൽ തുടർച്ചയായ എട്ടാം വിജയം ലക്ഷ്യമിടുന്നു.വെള്ളിയാഴ്ച സ്ലൊവാക്യയെ 3-2ന് തോൽപ്പിച്ചാണ് പോർച്ചുഗൽ യൂറോ കാമ്പെയിനില്‍  സ്ഥാനം ഉറപ്പിച്ചത്,അതേസമയം ബോസ്നിയ-ഹെർസഗോവിന ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.കഴിഞ്ഞ മല്‍സരത്തില്‍ ബോസ്നിയ ടീം ലൈറ്റന്സ്റ്റെയിന്‍ ടീമിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചിരുന്നു.

Portugal's Goncalo Inacio celebrates scoring their first goal on September 11, 2023

 

ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍ മണിക്ക് ബോസ്നിയയിലെ ബിലിനോ പോൾജെ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഇന്നതെ മല്‍സരത്തില്‍ പ്രമുഖ താരങ്ങള്‍ ആയ റൊണാള്‍ഡോ,ബെർണാഡോ സിൽവ, ജോവോ പാൽഹിൻഹ, റാഫേൽ ലിയോ. എന്നിവര്‍ക്ക് വിശ്രമം നല്കി , ഗോങ്കലോ ഇനാസിയോക്കും  നെൽസൺ സെമെഡോക്കും റൂബൻ നെവെസും വിറ്റിൻഞക്കും കോച്ച് ഇന്ന് അവസരം നല്കും.

Leave a comment