യൂറോ യോഗ്യത കാമ്പെയിനില്‍ സ്വീഡിഷ് ടീമിനെ നേരിടാന്‍ ബെല്‍ജിയം
യൂറോ 2024-ൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ച ശേഷം, ഗ്രൂപ്പ് എഫ് ലീഡർമാരായ ബെൽജിയം ഇന്ന് ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തുള്ള സ്വീഡനെതിരെ കളിയ്ക്കാന്‍ ഒരുങ്ങുന്നു.ബെല്‍ജിയം നഗരമായ ബ്രസല്‍സില്‍ വെച്ച് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാലിന് ആണ് മല്‍സരം.അഞ്ചു മല്‍സരങ്ങളില്‍ നിന്നു വെറും ആറ് പോയിന്‍റ് മാത്രമുള്ള സ്വീഡിഷ് ടീമിന് ഇനിയങ്ങോട്ടുള്ള പ്രയാണം ഏറെ ബുദ്ധിമുട്ടാണ്.
എന്തെന്നാല്‍ ഇനിയുള്ള മല്‍സരങ്ങളില്‍ സ്വീഡിഷ് ടീമിന് ജയം നേടിയാല്‍ മാത്രം പോരാ, ഓസ്ട്രിയ പരാജയപ്പെടുകയും കൂടി വേണം.നിലവിലെ ഫോം വെച്ച് നോക്കുകയാണ് എങ്കില്‍ ഇതിനുള്ള സാധ്യത ഇപ്പോള്‍ വളരെ കുറവ് ആണ്.പ്രമുഖ താരങ്ങള്‍ക്ക് ബെല്‍ജിയം വിശ്രമം നല്‍കിയേക്കും,മറുഭാഗത്ത് ക്യാപ്റ്റൻ വിക്ടർ ലിൻഡലോഫ്, ആസ്റ്റൺ വില്ല ഗോൾകീപ്പർ റോബിൻ ഓൾസെൻ എന്നിവരോടൊപ്പം വിക്ടർ ഗിയോകെറസും ഡെജൻ കുലുസെവ്‌സ്‌കിയേയും സ്വീഡിഷ് ടീം ഇന്ന് തിരിച്ചുവിളിക്കും.