വീണ്ടും തോല്‍വി ; ക്രൊയേഷ്യയുടെ യൂറോ മോഹങ്ങള്‍ക്ക് തിരിച്ചടി
യുവേഫ യൂറോ ചാംപ്യന്‍സ് ലീഗില്‍ ക്രൊയേഷ്യ ടീമിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി.ഇന്നലത്തെ തോല്‍വിയോടെ ക്രൊയേഷ്യ ടീം ഗ്രൂപ്പ് പട്ടികയില്‍ റണ്ടില്‍ നിന്ന് മൂന്നാം സ്ഥാനത്തേക്ക് വഴുതി വീണു.ഇന്നലെ ജയം നേടിയ വെയ്ല്‍സ് ആണ് ഇപ്പോള്‍ ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്ത്.പതിനാറ് പോയിന്‍റുള്ള ത്തൂര്‍ക്കി ടീം ആണ് നിലവില്‍ ഒന്നാം സ്ഥാനത്ത്.
ഇന്നലെ ക്രൊയേഷ്യ കാര്‍ഡിഫ് സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് പരാജയപ്പെട്ടത്.മല്‍സരത്തില്‍ മൂന്നു ഗോളും പിറന്നത് രണ്ടാം പകുതിയില്‍ ആയിരുന്നു. വെയ്ല്‍സ് ഇടത്ത് വിങ്ങര്‍ ആയ ഹാരി വില്‍സണ്‍ 47,60 മിനുട്ടുകളില്‍ ഗോള്‍ നേടി കൊണ്ട് ക്രൊയേഷ്യന്‍ യൂറോ മോഹങ്ങളെ തച്ച് തകര്‍ക്കുകയായിരുന്നു.75 ആം മിനുട്ടില്‍ ക്രൊയേഷ്യയ്ക്ക് വേണ്ടി മരിയോ പസാലിക് ഗോള്‍ നേടിയപ്പോള്‍ സ്ലാവിക്ക് ടീമിന് നേരിയ പ്രതീക്ഷ ലഭിച്ചു എങ്കിലും ശേഷിക്കുന്ന പതിനഞ്ച് മിനുട്ടില്‍ അവരെ കൊണ്ട് കാര്യമായി അറ്റാക്ക് ചെയ്യാന്‍ വെയ്ല്‍സ് ടീം സമ്മതിച്ചില്ല.