2023-ലെ ഗോൾഡൻ ബോയ് അവാർഡിനുള്ള നോമിനികളിൽ ബെല്ലിംഗ്ഹാം, ഹോജ്‌ലണ്ട് മുന്നിൽ
മാഡ്രിഡ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ റാസ്മസ് ഹോജ്‌ലണ്ട്, ബയേൺ മ്യൂണിക്ക് ഫോർവേഡ് ജമാൽ മുസിയാല എന്നിവരടക്കം ഈ വർഷത്തെ ഗോൾഡൻ ബോയ് അവാർഡിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്ത 25 കളിക്കാരിൽ ഉൾപ്പെടുന്നു.ഇവരെ കൂടാതെ ബാല്‍ഡേയ്,സേവി സൈമൺസ്, അന്റോണിയോ സിൽവ.ഫ്ലോറിയൻ വിർട്ട്സ്, അർദ ഗുലർ എന്നിവരും ചുരുക്കപ്പട്ടികയില്‍ ഉണ്ട്.
റിപ്പോര്‍ട്ട് പ്രകാരം അവാര്‍ഡ് ലഭിക്കാന്‍ സാധ്യത കൂടുതല്‍ ജൂഡ് ബെല്ലിംഗ്ഹാമിനും റാസ്മസ് ഹോജ്‌ലണ്ടിനും ആണ്.മാഡ്രിഡിലേക്ക് വന്നതിന് ആദ്യ മല്‍സരം മുതല്‍ തന്നെ ബെലിങ്ഹാം തിളങ്ങുന്നുണ്ട്.ഇത് കൂടാതെ താരത്തിന്‍റെ കഴിഞ്ഞ സീസണിലെ ഡോര്‍ട്ടുമുണ്ടിലെ പ്രകടനവും കണക്കില്‍ എടുത്താല്‍ അവാര്‍ഡ് റേസില്‍ അദ്ദേഹം ബഹുദൂരം മുന്നില്‍ ആണ്.അറ്റലാന്റയിൽ നിന്ന് ഓൾഡ് ട്രാഫോർഡിലേക്ക് മാറുന്ന ഹൈ-പ്രൊഫൈൽ ട്രാൻസ്ഫര്‍ ഫിഗര്‍ ആയ ഹോജ്ളണ്ടും ബെലിങ്ഹാമിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.യുണൈറ്റഡില്‍ വെറും എട്ട് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളുമായി 20 വയസുകാരൻ തന്റെ പുതിയ ക്ലബ്ബിൽ മികച്ച തുടക്കം ആസ്വദിച്ചു.ചാംപ്യന്‍സ് ലീഗിലും താരം ഗോള്‍ നേടിയിട്ടുണ്ട്.ഇത് കൂടാതെ കഴിഞ്ഞ സീസണിൽ അറ്റലാന്റയ്‌ക്കായി ഡെൻമാർക്ക് താരം 16 ഗോളുകൾ നേടിയിരുന്നു.മുന്‍ സീസണുകളില്‍ അവാര്‍ഡ് നേടിയ ഗാവി പെഡ്രി എന്നിവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.