ജനുവരിയില്‍ സാഞ്ചോയെ സൈന്‍ ചെയ്യാന്‍ മുന്നില്‍ യൂവേ
ജനുവരി ട്രാൻസ്ഫർ വിൻഡോ തുറക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ജാഡോൺ സാഞ്ചോയെ ലോണിൽ സൈൻ ചെയ്യാനുള്ള പോൾ പൊസിഷനിലാണ് യുവന്റസ് എന്നു റിപ്പോര്‍ട്ട്.നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ ഓഗസ്റ്റില്‍ കളിച്ചത് ഒഴിച്ചാല്‍ സാഞ്ചോ പിന്നെ യുണൈറ്റഡിന് വേണ്ടി ബൂട്ട് അണിഞ്ഞിട്ടില്ല.സെപ്തംബർ 3 ന് ആഴ്സണലിനെതിരെ നടന്ന മല്‍സരത്തിന് ശേഷം താരം ടെന്‍ ഹാഗിനെതിരെ പരസ്യമായി സംസാരിച്ചത് മാനേജറെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.
ഇപ്പോള്‍ താരത്തില്‍ നിന്ന് പരസ്യമായി മാപ്പ് ലഭിക്കാതെ അദ്ദേഹത്തെ കളിപ്പിക്കില്ല എന്ന തീരുമാനത്തില്‍ ആണ് ടെന്‍ ഹാഗ്.എന്നാല്‍ കോച്ചിന് മുന്നില്‍ തലതാഴ്ത്താന്‍ താരവും തയ്യാര്‍ അല്ല.അദ്ദേഹത്തിന്റെ മുൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ട് ഉൾപ്പെടെ നിരവധി ക്ലബ്ബുകൾ വിങ്ങറേ സൈന്‍ ചെയ്യാന്‍ രംഗത്ത് ഉണ്ട്.എന്നാല്‍ താരത്തിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ താല്‍പര്യം കാണിക്കുന്നത് യുവന്‍റ്റസ് ആണ്.ബാഴ്സലോണയും താരത്തിനെ സൈന്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നുണ്ട് എങ്കിലും ഫെറാണ്‍,ഫെലിക്സ്,ഫാട്ടി എന്നിവരില്‍ ഒരാളെ വിറ്റത്തിന് ശേഷം മാത്രം ആയിരിക്കും ഒരു പുതിയ വിങറുടെ വരവ് ടീമില്‍ ഉണ്ടാവുകയുള്ളൂ.