8-0 : പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യ
ശനിയാഴ്ച ഇവിടെ നടന്ന ഐസിസി ലോകകപ്പിൽ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു. ലോക്കപ്പിലെ ഇന്ത്യയുടെ മൂന്നാം ജയമാണിത്. 63 പന്തിൽ 86 റൺസുമായി രോഹിത് ശർമ്മ മുന്നിൽ നിന്നു. വമ്പൻ വിജയത്തോടെ ലോകകപ്പിൽ പാക്കിസ്ഥാനെ 8-0 എന്ന നിലയിൽ ഇന്ത്യയും മെച്ചപ്പെടുത്തി.
രോഹിത് തന്റെ തകർപ്പൻ ബാറ്റിൽ ആറ് ഫോറുകളും അത്രയും സിക്‌സറുകളും പറത്തി. ശ്രേയസ് അയ്യർ പുറത്താകാതെ 53 റൺസ് നേടി. തുടക്കം മുതൽ ഇന്ത്യ മികച്ച പ്രകടനമാണ നടത്തിയതെങ്കിലും ഡെങ്കി മാറി തിരിച്ചെത്തിയ ഗിൽ 16 റൺസ് നേടി പുറത്തായി. പിന്നീടെത്തിയ കോഹിലി രോഹിതിനൊപ്പം ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും അദ്ദേഹവും 16 റൺസ് എടുത്ത് പുറത്തായി. സ്‌കോർ 79ൽ നിൽക്കെയാണ് കോഹിലി പുറത്തായത്. പിന്നീട് ശ്രേയസ് അയ്യരുമായി ചേർന്ന് രോഹിത്ത് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി. ഇരുവരും ചേർന്ന് മൂണാണ് വിക്കറ്റിൽ 77 റൺസ് നേടി. പിന്നീട് 86 റൺസ് എടുത്ത രോഹിത്തിനെ അഫ്രിദി പുറത്താക്കി. അപ്പോഴേക്കും സ്‌കോർ 150 കടന്നിരുന്നു. പിന്നീട് ശ്രേയസ് അയ്യർ കെ എൽ രാഹുലിനൊപ്പം(19) ചേർന്ന് ടീമിനെ വിജയിപ്പിച്ചു. പാകിസ്ഥാന് വേണ്ടി അഫ്രിദി രണ്ട് വിക്കറ്റ് നേടി.
നേരത്തെ പാകിസ്ഥാൻ 42.5 ഓവറിൽ 191 റൺസിന് ഓൾഔട്ടായി . 30-ാം ഓവറിൽ 155/2 എന്ന നിലയിൽ നിന്നാണ് പാകിസ്ഥാൻ തകർന്നടിഞ്ഞത്.വെറും 36 റൺസിനിടെ അവരുടെ അവസാന എട്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ ഇമാം ഉൾ ഹഖും അബ്ദുള്ള ഷഫീഖും 41 റൺസ് കൂട്ടിച്ചേർത്തപ്പോൾ നല്ല തുടക്കമാണ് പാകിസ്ഥാൻ നേടിയത്. സ്‌കോർ 73ൽ നിൽക്കെ അവർക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. 36 റൺസെടുത്ത ഇമാമിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി.
പിന്നീട് ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും 82 റൺസ് കൂട്ടുകെട്ടിൽ പാകിസ്ഥാൻ മികച്ച പ്രകടനം നടത്തി മുന്നേറി. ബാബറിനെ ക്ലീൻ ബൗൾഡാക്കുന്നതിന് മുൻപ് സിറാജ് 50 റൺസെടുത്തു. പിന്നീട്‍ 49 റൺസ് എടുത്ത റിസ്വാനും പുറത്തായതോടെ പാകിസ്ഥാൻ പരുങ്ങലിൽ ആയി. പിന്നീട് പാക്സിഥാന്റെ അഞ്ച് താരങ്ങൾ ഒറ്റ അക്കത്തിൽ പുറത്തായതോടെ ടീമിൻറെ പതനം പൂർണമായി. ബുംറ, സിറാജ്, കുൽദീപ്, പാണ്ഡ്യ, ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.