ഐസിസി ലോകകപ്പ്: പാക്കിസ്ഥാനെ192 റൺസിൽ ഒതുക്കി ഇന്ത്യ
ശനിയാഴ്ച ഇന്ത്യയ്‌ക്കെതിരായ ഐസിസി ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാൻ 42.5 ഓവറിൽ 191 റൺസിന് ഓൾഔട്ടായി . 30-ാം ഓവറിൽ 155/2 എന്ന നിലയിൽ നിന്നാണ് പാകിസ്ഥാൻ തകർന്നടിഞ്ഞത്.വെറും 36 റൺസിനിടെ അവരുടെ അവസാന എട്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ ഇമാം ഉൾ ഹഖും അബ്ദുള്ള ഷഫീഖും 41 റൺസ് കൂട്ടിച്ചേർത്തപ്പോൾ നല്ല തുടക്കമാണ് പാകിസ്ഥാൻ നേടിയത്. സ്‌കോർ 73ൽ നിൽക്കെ അവർക്ക് രണ്ടാം വിക്കറ്റും നഷ്ടമായി. 36 റൺസെടുത്ത ഇമാമിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി.
പിന്നീട് ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും 82 റൺസ് കൂട്ടുകെട്ടിൽ പാകിസ്ഥാൻ മികച്ച പ്രകടനം നടത്തി മുന്നേറി. ബാബറിനെ ക്ലീൻ ബൗൾഡാക്കുന്നതിന് മുൻപ് സിറാജ് 50 റൺസെടുത്തു. പിന്നീട്‍ 49 റൺസ് എടുത്ത റിസ്വാനും പുറത്തായതോടെ പാകിസ്ഥാൻ പരുങ്ങലിൽ ആയി. പിന്നീട് പാക്സിഥാന്റെ അഞ്ച് താരങ്ങൾ ഒറ്റ അക്കത്തിൽ പുറത്തായതോടെ ടീമിൻറെ പതനം പൂർണമായി. ബുംറ, സിറാജ്, കുൽദീപ്, പാണ്ഡ്യ, ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.