ഓസ്ട്രിയയെ പരാജയപ്പെടുത്തി ബെല്‍ജിയം
അവസാന നിമിഷത്തില്‍ നേരിയ ഭീതി പരത്തി എങ്കിലും ഓസ്ട്രിയക്കെതിരെ ഒടുവില്‍ വിജയം നേടാന്‍ ബെല്‍ജിയത്തിന് കഴിഞ്ഞു.ഇന്നലെ ഓസ്ട്രിയന്‍ മണ്ണില്‍ നടന്ന മല്‍സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് ബെല്‍ജിയം ജയം നേടിയത്.അവസാന ഇരുപതു മിനുട്ടില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് ഓസ്ട്രിയ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചു എങ്കിലും മൂന്നാം ഗോള്‍ കണ്ടെത്താന്‍ ബെല്‍ജിയം പ്രതിരോധം ഓസ്ട്രിയയെ സമ്മതിച്ചില്ല.
സെവിയ്യന്‍ താരമായ ഡോഡി ലൂക്ക്ബാക്കിയോ പന്ത്രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് ബെല്‍ജിയത്തിന് ലീഡ് നേടി കൊടുത്തു.ഇത് കൂടാതെ രണ്ടാം പകുതിയില്‍ രണ്ടാം ഗോള്‍ നേടി ഡോഡി ലൂക്ക്ബാക്കിയോയും മൂന്നാം ഗോള്‍ റൊമേലു ലൂക്കാക്കുവും സമനില ഗോളിന് വേണ്ടി പ്രയത്നിച്ച ഓസ്ട്രിയക്ക് മേല്‍ സമ്മര്‍ദം നല്കി.അവസാന ഇരുപത് മിനുട്ടില്‍ മാർസെൽ സാബിറ്റ്സർ, കോൺറാഡ് ലൈമർ എന്നിവര്‍ ഗോള്‍ മടക്കിയത് മല്‍സരത്തെ കൂടുതല്‍ ആവേശകരം ആക്കി.വിജയത്തോടെ ബെല്‍ജിയം ടീം അടുത്ത വര്‍ഷത്തെ യൂറോ യോഗ്യത നേടി കഴിഞ്ഞു.