തുടര്‍ച്ചയായ ഏഴാം ജയം നേടി പോര്‍ച്ചുഗല്‍
ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയപ്പോൾ പോർച്ചുഗൽ തങ്ങളുടെ തുടർച്ചയായ എട്ടാം യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.ഇന്നലെ നടന്ന ഗ്രൂപ്പ് മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ സ്വന്തം തട്ടകത്തിൽ സ്ലൊവാക്യയെ 3-2ന് തോൽപ്പിച്ചു.പോർട്ടോയിൽ ഗോൺകാലോ റാമോസിന്റെ ഓപ്പണിംഗ് ഗോളിന് പിന്നാലെ റൊണാൾഡോയുടെ ഇരട്ട ഗോളുകളും പിറന്നതോടെ ഗ്രൂപ്പ് ജെയിലെ എല്ലാ മത്സരങ്ങളും പോർച്ചുഗൽ വിജയിച്ചു.
രണ്ടാം പകുതിയില്‍ അവസാന സ്ലൊവേക്കിയ പോര്‍ച്ചുഗലിനെ നേരിയ രീതിയില്‍ പരീക്ഷിച്ചു എങ്കിലും അതെല്ലാം തരണം ചെയ്ത് പറങ്കിപ്പട വിലപ്പെട്ട മൂന്നു പോയിന്‍റ് സ്വന്തമാക്കി.69 ആം മിനുട്ടില്‍ സ്ലൊവേക്കിയക്ക് വേണ്ടി ഡേവിഡ് ഹാങ്കോയും 80 ആം മിനുട്ടില്‍ സ്റ്റാനിസ്ലാവ് ലോബോട്ട്കയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി എങ്കിലും സമനില്‍ ഗോള്‍ കണ്ടെത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു.